HOME
DETAILS

ഒട്ടകങ്ങള്‍ വരിവരിവരിയായ്...കാഫ് മല കണ്ട പൂങ്കാറ്റേ...തലമുറകള്‍ നെഞ്ചേറ്റിയ പീര്‍മുഹമ്മദ്

  
backup
November 16 2021 | 07:11 AM

kerala-peer-muhammed-story-23432-2021

കണ്ണൂര്‍: തലമുറകള്‍ നെഞ്ചേറ്റിയ പാട്ടുകാരനാണ് വിടവാങ്ങിയിരിക്കുന്നത്. ഒട്ടകങ്ങള്‍ വരിവരിവരിയായ്...കാഫ്മല കണ്ട പൂങ്കാറ്റേ...തുടങ്ങി പീര്‍മുഹമ്മദ് പാടിവെച്ച പാട്ടുകളെല്ലാം മധുരോതരങ്ങളാണ്. അക്ഷരങ്ങള്‍ വായിക്കാനറിയാത്ത കാര്‍ന്നോര്‍മാര്‍ മുതല്‍ ഇങ്ങ് ന്യൂ ജെന്‍ പിള്ളേര്‍ വരെ പാടിയും താളമിട്ടും..തലമുറകള്‍ കടന്നിട്ടും കേട്ടും പാടിയും മടുക്കാത്ത പാട്ടുകള്‍. ഈ പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്. ഇങ്ങനെ കേട്ടാല്‍ മതിവരാത്ത നിരവധി അനശ്വര ഗാനങ്ങള്‍ സംഗീതലോകത്തിന് സംഭാവന ചെയ്ത അനശ്വര പ്രതിഭയാണ് പീര്‍ മുഹമ്മദ്.

1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലാണ് പീര്‍ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബില്‍ക്കീസായിരുന്നു മാതാവ്. തലശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസുള്ളപ്പോള്‍ പിതാവുമൊത്ത് അദ്ദേഹം തലശേരിയിലെത്തി.
തായത്തങ്ങാടി താലിമുല്‍ അവാം മദ്രസ യു.പി സ്‌കൂള്‍, തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, മുബാറക് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും ബിരുദം.

നാലായിരത്തിലേറെ പാട്ടുകള്‍ക്കു സംഗീതം നല്‍കിയ പീര്‍ മുഹമ്മദ് സംഗീതം പഠിച്ചിട്ടേയില്ലെന്നത് ശ്രദ്ധേയമാണ്. പറയത്തക്ക ഒരു സംഗീത പാരമ്പര്യവുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. പിതാവ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു.

പാട്ടുകളോട് വലിയ ഇഷ്ടമുണ്ടായിരുന്നു പീര്‍ മുഹമ്മദിന്റെ ബാല്യത്തിന്. എപ്പോഴും പാടിക്കൊണ്ടേയിരുന്ന കുട്ടി അങ്ങനെ തലശേരി ജനതസംഗീതസഭയില്‍ എത്തി. അക്കാലത്തെ വലിയ ഗായകസംഘമായിരുന്നു ജനതസംഗീതസഭ. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് പീര്‍ മുഹമ്മദ് നിറയെ ആരാധകരുള്ള ഒരു ഗായകനായി മാറുന്നത്. എട്ടാംവയസ്സിലായിരുന്നു ആദ്യവേദി.

ഒമ്പതാം വയസില്‍ എച്ച്.എം.വിയുടെ എല്‍.പി റെക്കോര്‍ഡില്‍ നാലു പാട്ടു പാടിക്കൊണ്ടായിരുന്നു തുടക്കം. ആ പാട്ടുകളെല്ലാം സ്ത്രീ ശബ്ദത്തില്‍.

വയലാര്‍ രാമവര്‍മയുടെ കവിതകളോട് ഏറെ കമ്പമായിരുന്നു. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദര്‍ഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അധ്യാപകരുടെയും ഇടയില്‍ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി
മുഹമ്മദ് റഫിയുടെതടക്കം സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയില്‍ പാടിയത്. 1975നു ശേഷമാണ് മാപ്പിളപ്പാട്ടാണ് തന്റെ വഴിയെന്നു തിരിച്ചറിയുന്നത്.

ഹിന്ദുസ്ഥാന്‍ ലീവറില്‍ ഉദ്യോഗസ്ഥനായിരുന്ന പിതാവാണ് മദ്രാസിലെ എച്ച്.എം.വി സ്റ്റുഡിയോയില്‍ അവസരമൊരുക്കിക്കൊടുത്തത്. തേന്‍തുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 1957-90 കളില്‍ എച്ച്എംവിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ് നൈറ്റില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം പീര്‍ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളു. 1976ല്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ,ചെന്നൈ ദൂരദര്‍ശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കേരളത്തിലും പുറത്തും ആയിരത്തോളം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം കാസറ്റുകള്‍ പുറത്തിറക്കി.

കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്, എ.വി.മുഹമ്മദ് അവാര്‍ഡ്, ഒ അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്,ആള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡ് കേരള മാപ്പിള കല അക്കാദമി അവാര്‍ഡ്, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago