'തൊട്ടറിഞ്ഞും കൂടിയാണ് ഞങ്ങള്‍ പഠിക്കുന്നത്, ഞങ്ങള്‍ക്ക് മാത്രമെന്താ സാറേ സ്‌കൂള്‍ തുറക്കാന്‍ വിലക്ക്' ആയിഷ സമീഹ ചോദിക്കുന്നു video
'എല്ലാ സാധാരണ കുട്ടികള്‍ക്കും ഭക്ഷ്യകിറ്റ് കിട്ടിയപ്പോള്‍ ഞങ്ങള്‍ വികാലംഗരായതുകൊണ്ട് ഞങ്ങള്‍ക്ക് മാത്രം തന്നില്ല. മുന്‍പ് കിട്ടിയ ആനുകൂല്യങ്ങളും കൊവിഡോടെ നിര്‍ത്തി. പാഠപുസ്തകങ്ങള്‍ ലേറ്റ് ആക്കി. പഠനോപകരണങ്ങള്‍ തരുന്നില്ല'. നമുക്ക് വേണ്ടി പറയാന്‍ ആരുമില്ലേ എന്നും സമീഹ ചോദിക്കുന്നു.
തിയേറ്ററുകള്‍ തുറന്നു. ബസും ട്രെയിനും ഓടിത്തുടങ്ങി. എന്തിനേറെ കല്യാണങ്ങളും സത്ക്കാരങ്ങളും വരെ അടിപൊളിയായി നടത്തുന്നു.എല്ലാത്തിനും അനുമതിയുണ്ടായിട്ടും എന്താണ് സാറേ ഞങ്ങളുടെ സ്‌കൂള്‍ തുറക്കുന്നതിന് വിലക്ക് -ചോദിക്കുന്നത് മറ്റാരുമല്ല. ആയിഷ സമീഹയാണ്. ആയിഷ സമീഹയെ നമുക്കറിയാം. പാട്ടുകള്‍ കൊണ്ട് പ്രകാശം പരത്തുന്ന പെണ്‍കുട്ടി. കാണാത്ത കാഴ്ചകള്‍ ഈണമാക്കുന്ന കുഞ്ഞുമിടുക്കി.
കൂട്ടുകാരെല്ലാം സ്‌കൂള്‍ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഇപ്പോഴും ഓണ്‍ലൈന്‍ ലോകത്ത് ഒതുങ്ങിക്കൂടേണ്ടി വരുന്നതാണ് സമീഹയുടെ സങ്കടം. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തന്റെ വൈകല്യം ഒരു ശാപമായിപ്പോയെന്നു പോലും തോന്നുകയാണെന്ന് പറയുന്നു അവള്‍. തന്റെ യുട്യൂബ് ചാനല്‍ വഴി പുറത്തു വിട്ട 'അധികാരികളോട്' എന്ന വീഡിയോയിലാണ് സമീഹ വിഷമം പങ്കുവെക്കുന്നത്. ഹോസ്റ്റല്‍ തുറക്കാന്‍ അനുമതിയില്ലാത്തതാണ് തന്നെ പോലുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കാന്‍ തടസ്സാമായതെന്ന് അവള്‍ ചൂണ്ടിക്കാട്ടുന്നു.
'എല്ലാ സാധാരണ കുട്ടികള്‍ക്കും ഭക്ഷ്യകിറ്റ് കിട്ടിയപ്പോള്‍ ഞങ്ങള്‍ വികാലംഗരായതുകൊണ്ട് ഞങ്ങള്‍ക്ക് മാത്രം തന്നില്ല. മുന്‍പ് കിട്ടിയ ആനുകൂല്യങ്ങളും കൊവിഡോടെ നിര്‍ത്തി. പാഠപുസ്തകങ്ങള്‍ ലേറ്റ് ആക്കി. പഠനോപകരണങ്ങള്‍ തരുന്നില്ല'. നമുക്ക് വേണ്ടു പറയാന്‍ ആരുമില്ലേ എന്നും സമീഹ ചോദിക്കുന്നു.
സമീഹയുടെ വാക്കുകള്‍.
നമസ്‌ക്കാരം. ഞാന്‍ ആയിശ സമീഹ. ഇന്ന് ഞാന്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ പാട്ടു പാടാനല്ല വന്നത്. അതിനുള്ള മൂഡ് നഷ്ടപ്പെട്ടുവരികയാണ്. കാരണം എല്ലാ കുട്ടികളും സ്‌കൂളില്‍ പോയി വന്ന വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ എന്റെ വൈകല്യം ഒരു ശാപമായി തോന്നിപ്പോവുകയാണ്. ഹോസ്റ്റല്‍ തുറക്കാന്‍ അനുമതിയില്ലാത്തതാണ് എന്നെപ്പോലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികള്‍ക്കും സ്‌കൂളില്‍ പോയി പഠിക്കാന്‍ തടസ്സമായിരിക്കുന്നത്. മറ്റു ജില്ലകളില്‍ നിന്ന് ദിവസേന വന്നു പോകാന്‍ എന്റെ സഹപാഠികള്‍ക്കാവുന്നില്ല. ദൂരവും സാമ്പത്തിക പ്രയാസവും രക്ഷിതാക്കള്‍ക്ക് ജോലിപ്രശ്‌നവും കൊണ്ടാണത്. അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നുണ്ടെങ്കിലും തൊട്ടു പഠിക്കേണ്ടതൊന്നും ലഭിക്കുന്നില്ല. കളിക്കാനും രസിക്കാനും കഴിയുന്നില്ല. വീട്ടില്‍ ഇക്കാക്കയും ഇത്താത്തയും സ്‌കൂളില്‍ പോവുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം വരുന്നു. എല്ലാ സാധാരണ കുട്ടികള്‍ക്കും ഭക്ഷ്യകിറ്റ് കിട്ടിയപ്പോള്‍ ഞങ്ങള്‍ വികാലംഗരായതുകൊണ്ട് ഞങ്ങള്‍ക്ക് മാത്രം തന്നില്ല. മുന്‍പ് കിട്ടിയ ആനുകൂല്യങ്ങളും കൊവിഡോടെ നിര്‍ത്തി. പാഠപുസ്തകങ്ങള്‍ ലേറ്റ് ആക്കി. പഠനോപകരണങ്ങള്‍ തരുന്നില്ല. നമുക്ക് വേണ്ടി പറയാന്‍ ആരുമില്ലേ. ഞങ്ങളും ഇന്ത്യന്‍ പൗരന്‍മാരല്ലേ. ഇരട്ട നീതി ശരിയാണോ. ആരെങ്കലും ഞങ്ങളെ സഹായിക്കുമോ. തിയേറ്ററുകളൊക്കെ തുറന്നു. ബസും ട്രെയിനും ഓടാന്‍ തുടങ്ങി. കല്യാണങ്ങളും സത്ക്കാരങ്ങളും അടിപൊളിയാക്കി കഴിക്കാന്‍ തുടങ്ങി. ഒരു ക്ലാസില്‍ വെറും അഞ്ചാറ് കുട്ടികള്‍ മാത്രമുള്ള ഞങ്ങള്‍ക്ക് വിലക്ക്. അധികാരികളും വികാലംഗരാണോ. സ്‌കൂളില്‍ പോയി പഠിക്കാന്‍ വഴിതുറക്കുമെന്ന പ്രതീക്ഷയോടെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."