കെ.പി.സി.സി പുന:സംഘടന നിര്‍ത്തിവെക്കണം; അതൃപ്തി അറിയിക്കാന്‍ ഉമ്മന്‍ചാണ്ടി നാളെ സോണിയയെ കാണും
ന്യൂഡല്‍ഹി: പുന:സംഘടന തുടരാനുള്ള കെ.പി.സി.സി നേതൃത്വത്തിന്റെ നീക്കത്തില്‍ അതൃപ്തി അറിയിച്ച് ഉമ്മന്‍ചാണ്ടി.ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച്ച നടത്തും.
പുതിയ കെ.പി.സി.സി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും ഉമ്മന്‍ചാണ്ടി അറിയിക്കും.
നിലവില്‍ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ അറിയിക്കും. എ ഗ്രൂപ്പിന്റെ നിലപാടായി
ട്ടാണ് ഇക്കാര്യം അവതരിപ്പിക്കുക. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളെയൊന്നും പരിഗണിക്കാതെയാണ് നിലവിലുള്ള നേതൃത്വം മുന്നോട്ടുപോകുന്നത്.
പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.ചില തീരുമാനങ്ങളില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. പരാതി പരിഹരിക്കാന്‍ ചര്‍ച്ച നടത്തും.തുടര്‍ പുന:സംഘടന നടപടികളില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."