HOME
DETAILS

ഷിയാ പണ്ഡിതൻ മുഹമ്മദ്‌ അൽ ഹുസൈനിയടക്കം നിരവധി പ്രമുഖർക്ക് സഊദി പൗരത്വം

  
backup
November 16 2021 | 11:11 AM

saudi-citizenship-granted-to-leading-scientific-religious-medical-and-educational-figures

റിയാദ്: ലെബനോനിലെ പ്രമുഖ ശിയാ ചിന്തകനും പണ്ഡിതനുമായ മുഹമ്മദ് അൽഹുസൈനി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് സഊദി അറേബ്യ പൗരത്വം നൽകി. രാജ്യത്ത് മികച്ച നിലയിൽ പ്രവർത്തനം കാഴ്ച വെച്ച പ്രമുഖർക്ക് പൗരത്വം നൽകുമെന്ന തീരുമാനത്തിന് പിന്നാലെയാണ് പ്രമുഖർക്ക് പൗരത്വം നൽകിയത്. മുഹമ്മദ് അൽഹുസൈനിയെ കൂടാതെ ഏതാനും ബഹുമുഖ പ്രതിഭകൾക്കും പൗരത്വം നൽകിയിട്ടുണ്ട്.

ലെബനോനിലെ അറബ് ഇസ്‌ലാമിക് കൗൺസിൽ സെക്രട്ടറി ജനറലും മുസ്‌ലിം ലോകത്തും യൂറോപ്പിലും അറിയപ്പെട്ട ശിയാ പണ്ഡിതനുനായ മുഹമ്മദ് അൽഹുസൈനി മിതവാദത്തെ പിന്തുണക്കുന്നയാളായാണ് അറിയപ്പെടുന്നത്. സഊദി അറേബ്യയുടെ താൽപര്യങ്ങൾക്കു വേണ്ടി ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നും സൽമാൻ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും കൂറും സ്‌നേഹവും വിശ്വസ്തതയും വിധേയത്വവും അനുസരണയും കാണിക്കുമെന്നും പൗരത്വം അനുവദിച്ച് തന്നെ ആദരിച്ചതിൽ ഇരുവർക്കും നന്ദി പറയുന്നതായും മുഹമ്മദ് അൽഹുസൈനി ട്വീറ്റ് ചെയ്തു.

മുസ്‌ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ അംഗവും മക്ക ചാർട്ടർ രൂപപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്ത പ്രമുഖ പണ്ഡിതരിൽ ഒരാളും വേൾഡ് ബോസ്‌നിയാക് കോൺഗ്രസ് പ്രസിഡന്റും ബോസ്‌നിയ-ഹെർസഗോവിന മുൻ ഗ്രാന്റ് മുഫ്തിയുമായ മുസ്തഫ സരിക്, സ്‌കാൻഡിനേവിയൻ കൗൺസിൽ ഫോർ റിലേഷൻസ് പ്രസിഡന്റും മുസ്‌ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ അംഗവും മക്ക ചാർട്ടർ അംഗീകരിച്ച പണ്ഡിതനും മതങ്ങൾക്കിടയിൽ ചർച്ചകൾക്ക് പ്രവർത്തിക്കുകയും ഇസ്‌ലാമിന്റെ മിതവാദ സംസ്‌കാരം പ്രചരിപ്പിക്കുന്നതിൽ തൽപരനുമായ ഹുസൈൻ അൽദാവൂദി, നാഷണൽ ഇസ്‌ലാമിക്-ക്രിസ്ത്യൻ കമ്മിറ്റി ഫോർ ഡയലോഗ് സെക്രട്ടറി ജനറലും മുസ്‌ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ അംഗവും മുൻനിര അറബ് ചിന്തകനും മക്ക ചാർട്ടർ അംഗീകരിച്ച പണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദ് നൂർ അൽസമാക്, സഊദി അറേബ്യയുമായും ഗൾഫ് രാജ്യങ്ങളുമായും ബന്ധപ്പെട്ട ചരിത്ര രചനകളിൽ മികവ് പുലർത്തിയ ഇറാഖി അക്കാദമിക വിദഗ്ധൻ അബ്ദുല്ല സ്വാലിഹ് അബ്ദുല്ല, ഇസ്‌ലാമിക ചിന്താപഠന ഗവേഷകനും മുസ്‌ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ അംഗവും മക്ക ചാർട്ടർ അംഗീകരിച്ച പണ്ഡിതരിൽ ഒരാളും ഇസ്‌ലാമിക് പഠന വിഭാഗത്തിൽ കിംഗ് ഫൈസൽ പുരസ്‌കാരം നേടുകയും ചെയ്ത റിദ്‌വാൻ നായിഫ് അൽസയ്യിദ് എന്നിവർക്കും പൗരത്വം നൽകി.

സാങ്കേതിക, വ്യവസായ, വൈദ്യശാസ്ത്ര, ഊർജ മേഖലകളിൽ സഊദി അറേബ്യയുടെ കുതിപ്പിനും വളർച്ചക്കും കരുത്തുപകരാനും സംഭാവനകൾ നൽകാനും സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ശാസ്ത്ര പ്രതിഭകളായ കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഫോർ പെട്രോളിയം ആന്റ് മിനറൽസിൽ പ്രൊഫസർമാരായി സേവനമനുഷ്ഠിക്കുന്ന, നിരവധി ഗവേഷണങ്ങളിലൂടെയും കണ്ടുപിടിത്തങ്ങളിലൂടെയും പേറ്റന്റുകൾ കരസ്ഥമാക്കിയ 12 പേർക്ക് പൗരത്വം നൽകിയിട്ടുണ്ട്.

മെറ്റീരിയൽ എൻജിനീയറിംഗ്-ആപ്ലിക്കേഷൻ വിദഗ്ധൻ പ്രൊഫസർ അൻസർ മറാഹ്, തൈർമോ ഡൈനാമിക്‌സ് വിദഗ്ധൻ മുഹമ്മദ് അബ്ദുൽ അസീസ് മുസ്തഫ ഹബീബ്, മെറ്റീരിയൽ എൻജിനീയറിംഗ്, ഊർജോൽപാദന, ലേസർ ഡിസൈൻ വിദഗ്ധൻ ബേകർ യിൽബാസ്, സമുദ്രജല ശുദ്ധീകരണ സാങ്കേതികവിദ്യാ വിദഗ്ധൻ മുഹമ്മദ് അബ്ദുൽ കരീം അൻതർ, രസതന്ത്ര സ്‌പെഷ്യലിസ്റ്റ് തൗഫീഖ് അബ്ദു സ്വാലിഹ് അവദ്, ടെലികോം ടെക്‌നോളജി സ്‌പെഷ്യലിസ്റ്റും നിരവധി പേറ്റന്റുകൾക്ക് ഉടമയുമായ അലി ഹുസൈൻ മുഖൈബിൽ, ടെലികോം ടെക്‌നോളജി സ്‌പെഷ്യലിസ്റ്റും പതിനെട്ട് പേറ്റന്റുകൾക്ക് ഉടമയുമായ ഇസ്സുദ്ദീൻ സർഖീൻ, ആധുനിക നിർമാണ സാങ്കേതികവിദ്യാ വിദഗ്ധനും 20 പേറ്റന്റുകൾക്ക് ഉടമയുമായ സമീർ മകീദ്, കംപ്യൂട്ടർ സയൻസ് വിദഗ്ധനും ഏഴു പേറ്റന്റുകൾക്ക് ഉടമയുമായ അയ്മൻ ഹിൽമി അൽമൽഹ്, രസതന്ത്ര വിദഗ്ധനും 12 പേറ്റന്റുകൾക്ക് ഉടമയുമായ ബസ്സാം അൽഅലി, പെട്രോളിയം എൻജിനീയറിംഗ് വിദഗ്ധനും മൂന്നു പേറ്റന്റുകൾക്ക് ഉടമയുമായ സ്വലാഹുദ്ദീൻ മഹ്മൂദ് അഹ്മദ് അൽകതാതനി, പെട്രോളിയം എൻജിനീയറിംഗ് വിദഗ്ധനും 60 പേറ്റന്റുകൾക്ക് ഉടമയുമായ മുഹമ്മദ് അഹ്മദ് നസ്‌റുദ്ദീൻ മഹ്മൂദ് എന്നിവരാണ് പൗരത്വം ലഭിച്ച കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി പ്രൊഫസർമാർ.

ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ അമേരിക്കയിലെ വാഷിംഗ്ടൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ, ഡോക്ടറേറ്റ് ബിരുദങ്ങളും ബോയിംഗ് എക്‌സലൻസ് അവർഡ് ജേതാവുമായ അൽഹാദി മുഹമ്മദ് അഖൂൻ, ഇൻകാർനെറ്റ് വാർഡ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ന്യൂക്ലിയർ മെഡിസിനിൽ ബി.എ, അയോവ യൂനിവേഴ്‌സിറ്റിയിൽ നിന്ന് റേഡിയോ കെമിസ്ട്രിയിൽ എം.എസ്‌സി, ഓഹായോ മെഡിക്കൽ കോളേജിൽ നിന്ന് റേഡിയോളജിക്കൽ സയൻസിൽ ഡോക്ടറേറ്റ്, പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് ഉന്നത വിദ്യാഭ്യാസ മാനേജ്‌മെന്റിൽ ഡോക്ടറേറ്റ് എന്നീ ബിരുദങ്ങൾ നേടിയ മൂസ ഖാരി സൈദ്
സാംക്രമിക രോഗ കൺസൾട്ടന്റും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഉന്നത സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും 87 ലേറെ ശാസ്ത്രീയ ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഡോ: ഇമാദ് മുഹമ്മദ് തലീജ,

നിരവധി ലോക അംഗീകാരങ്ങൾ നേടിയ, 5,000 ത്തിലേറെ ഓപൺ ഹാർട്ട് സർജറികൾ നടത്തിയ, ഇരുപതിലേറെ ശാസ്ത്രീയ പഠനങ്ങൾ നടത്തിയ, സഊദ് അൽബാബത്തീൻ സെന്റർ കാർഡിയോളജി വിഭാഗം മേധാവിയായി 2004 മുതൽ സേവനമനുഷ്ഠിച്ചുവരുന്ന കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. ഫാറൂഖ് ഉവൈദ, കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ: ഇമാദുദ്ദീൻ നാജിഹ് ഇസ്സത് കൻആൻ, കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രി പാൻക്രിയാസ് ട്രാൻസ്പ്ലാന്റ് പ്രോഗ്രാം മെഡിക്കൽ ഡയറക്ടറും 2008 മുതൽ 2012 വരെ അമേരിക്കയിലെ മായോ ക്ലിനിക് പാൻക്രിയാസ് ട്രാൻസ്പ്ലാന്റ് പ്രോഗ്രാം മെഡിക്കൽ ഡയറക്ടറായി പ്രവർത്തിക്കുകയും 2012 മുതൽ 2018 വരെ ദമാം കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഓർഗൻസ് ട്രാൻസ്പ്ലാന്റേഷൻ സെന്റർ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും 20 ഗവേഷണങ്ങൾ തയാറാക്കുകയും നിരവധി റഫറൻസ് ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത ഡോ: ഖാലിദ് ഹമവി, ഐ.സി.യു കൺസൾട്ടന്റ് ഡോ: മുഹമ്മദ് ഗയാസ് ജമീൽ, കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഹെമറ്റോളജി, സ്റ്റെംസെൽ, ബോൺമാരോ ട്രാൻസ്പ്ലാന്റ് കൺസൾട്ടന്റും 32 ഗവേഷണങ്ങൾ നടത്തുകയും ചെയ്ത ഡോ: വലീദ് ഖാലിദ് റശീദ്, 235 ശാസ്ത്രീയ പ്രബന്ധങ്ങൾ തയാറാക്കിയ ഡോ: മുസ്തഫ അബ്ദുല്ല സ്വാലിഹ് എന്നിവരും സഊദി പൗരത്വം നൽകി ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago