HOME
DETAILS
MAL
കൊച്ചിയിലെ മോഡലുകളുടെ മരണം; ദുരൂഹതയില്ലെന്ന് പൊലിസ്,ഹോട്ടലുടമയെ ചോദ്യം ചെയ്ത് വിട്ടയച്ചു
backup
November 16 2021 | 16:11 PM
കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലിസ്. യുവതികള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ റോയിയെ വീണ്ടും വിളിപ്പിക്കും. കേസില്‍ ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് അദ്ദേഹം പൊലീസിന് മുന്നില്‍ ഹാജരാക്കി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."