ക്ഷേത്രങ്ങളുടെ ആചാരപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി
ന്യൂഡൽഹി
ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി.
ഏങ്ങനെ തേങ്ങയുടക്കണമെന്നും എങ്ങനെ ആരതിയുഴിയണമെന്നും തങ്ങൾക്ക് നിർദേശം കൊടുക്കാൻ പറ്റില്ല. ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ക്ഷേത്ര ഭരണസമിതി പാലിക്കുന്നില്ലെങ്കിൽ മാത്രമേ കോടതിക്ക് അതിൽ ഇടപെടാൻ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പൂജകളും സേവയും നടത്തുന്ന രീതി തിരുത്താൻ തിരുമല തിരുപ്പതി ദേവസ്ഥാനത്തോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ക്ഷേത്രത്തിന്റെ പാരമ്പര്യത്തിൽ നിന്ന് എന്തെങ്കിലും വ്യതിചലനമുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട സിവിൽ കോടതിയിൽ ചോദ്യം ചെയ്യാം. ഈ ഹരജിയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിശോധിക്കാൻ കോടതി തയാറായാൽ അത് ക്ഷേത്രകാര്യങ്ങളിൽ ഇടപെടലാകും. ക്ഷേത്രത്തിൽ ചട്ടലംഘനം നടക്കുന്നുണ്ടെങ്കിൽ ഹരജിക്കാരന് അക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."