ഗുജറാത്ത് വംശഹത്യ അയൽസംസ്ഥാനങ്ങളിൽനിന്ന് ബോംബുകളും വാളുകളും എത്തിച്ചു: കപിൽ സിബൽ
ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയ്ക്കായി ബോംബുകളും വാളുകളും മധ്യപ്രദേശ്, ബിഹാർ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്ന് എത്തിച്ചുവെന്ന് കപിൽ സിബൽ സുപ്രിംകോടതിയിൽ. ആസൂത്രണമില്ലാത്ത കലാപമായിരുന്നെങ്കിൽ ഇതെല്ലാം നേരത്തെ എങ്ങനെ എത്തിക്കാൻ കഴിയുമെന്നും കപിൽ സിബൽ ചോദിച്ചു.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നരേന്ദ്രമോദിയടക്കമുളള ഉന്നതർക്ക് ശുദ്ധിപത്രം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെതിരായ കേസിൽ വാദം നടത്തുകയായിരുന്നു കപിൽ സിബൽ. കർഫ്യൂ സമയത്ത് ഒരു തടസ്സവുമില്ലാതെ സംസ്ഥാനത്തേക്ക് ബോംബുകൾ എത്തിക്കാൻ കഴിഞ്ഞതിൽ ഗൂഢാലോചനയുണ്ട്. ഇക്കാര്യം തെളിവ് സഹിതം തെഹൽക്ക ടേപ്പ് ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണമുണ്ടായില്ല. ഗൂഢാലോചനക്കേസ് പൊളിക്കാൻ അന്വേഷണ സംഘം പ്രതികളുമായി ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയെന്നും സിബൽ വാദിച്ചു. എന്നാൽ ഈ ഭാഗത്തെ എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് എതിർത്തു. പ്രധാനപ്പെട്ട രേഖകൾ പരിശോധിക്കാതെയും തെളിവുകൾ ശേഖരിക്കാതെയും കേസ് ഇല്ലാതാക്കുകയാണ് അന്വേഷണ സംഘം ചെയ്തതെന്നും സിബൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."