കെ.പി.സി.സി പുനഃസംഘടന: എല്ലാ പ്രശ്നത്തിനും പരിഹാരം കാണും, മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചേ മുന്നോട്ടൂ പോകൂ എന്നും വി.ഡി സതീശന്
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നത്തിനും പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പുനഃസംഘടനയിലെ പരാതികള്‍ പരിഹരിക്കും. മുതിര്‍ന്ന നേതാക്കളുടെ പ്രശ്നങ്ങള്‍ കൂടിയാലോചന നടത്തി പരിഹരിക്കും. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചേ മുന്നോട്ടു പോവൂ എന്നും വി.ഡി സതീശന് പ്രതികരിച്ചു. പുനഃസംഘടനയില്‍ പരാതി ഉള്ളതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാര്‍ട്ടി പുന:സംഘടനയിലെ അതൃപ്തി അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്ന് സോണിയ ഗാന്ധിയെ കാണും. ഇതിനായി അദ്ദേഹം ഡല്‍ഹിയിലെത്തി. പതിനൊന്നരക്ക്
സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയുള്ള പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ , കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മന്‍ ചാണ്ടി പുന:സംഘടനയിലെ അതൃപ്തി അറിയിച്ചിരുന്നു.
പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.ചില തീരുമാനങ്ങളില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. പരാതി പരിഹരിക്കാന്‍ ചര്‍ച്ച നടത്തും. തുടര്‍ പുന:സംഘടന നടപടികളില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."