ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച് അര്‍ജന്റീന
സാന്‍ യുവാന്‍: ഖത്തര്‍ ലോകകപ്പില്‍ യോഗ്യതക ഉറപ്പാക്കി അര്‍ജന്റീന. ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റതോടെയാണ് അര്‍ജന്റീന ഔദ്യോഗികമായി ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്.
ബ്രസീല്‍ ഒക്ടോബറില്‍ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. അഞ്ചാമത്തെ ടീമിന് പ്ലേഓഫ് കളിക്കേണ്ടതായി വരും.
ഗ്രൂപ്പില്‍ 13 മത്സരങ്ങളില്‍ നിന്ന് 35 പോയന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 29 പോയന്റുമായി അര്‍ജന്റീന രണ്ടാമതുണ്ട്. ഇക്വഡോര്‍ (23) കൊളംബിയ (17) പെറു (17) എന്നിങ്ങനെയാണ് മറ്റു ടീമുകള്‍. ഇതില്‍ തമ്മില്‍ മത്സരമുള്ള പെറു, കൊളംബിയ ടീമുകളിലൊന്ന് ലോകകപ്പിനുണ്ടാവില്ല.
ഇന്ന് നടന്ന അര്‍ജന്റീന- ബ്രസീല്‍ മത്സരം സമനിലയിലാണ് കലാശിച്ചത്.
Argentina have officially qualified for the 2022 World Cup ✅ pic.twitter.com/oDT6ZkTiQG
— GOAL (@goal) November 17, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."