മോഡലുകളുടെ മരണം;ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പരാതി നല്‍കി
കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മരിച്ച അന്‍സി കബീറിന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി.
അപകടം നടക്കും മുന്‍പ് അന്‍സി കബീറും സംഘവും ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ തുടര്‍ച്ചയായി രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയത്.
അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അന്‍സി കബീറിന്റെ ബന്ധു നിസാം പറഞ്ഞു. അന്‍സിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ഒരു കേസ് കൂടിയെടുക്കാന്‍ സാധ്യതയാണ്.
അതേസമയം മോഡലുകളുടെ അപകട മരണത്തില്‍ ഹോട്ടലുടമ റോയ് വയലാട്ടിനെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുക്കുകയാണ്. ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കുകള്‍ കണ്ടെത്താന്‍ എക്‌സൈസിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. റോയ് വയലാട്ടിനെ ഡി ജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടു കൊച്ചിയില നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചാണ് തെളിവെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."