HOME
DETAILS

ജനതയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഭരണകൂടം

  
backup
November 17 2021 | 19:11 PM

52563-5213111


കൊവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പട്ടിണിമരണങ്ങൾ ഇല്ലാതാക്കാൻ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രൂപരേഖ തയാറാക്കാൻ ഒക്ടോബർ 27ന് സുപ്രിംകോടതി കേന്ദ്രത്തിന് നിർദേശം നൽകിയതായിരുന്നു. എന്നാൽ, സംസ്ഥാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ വിവരം സത്യവാങ്മൂലമാക്കി കേന്ദ്രം സുപ്രിം കോടതിയിൽ സമർപ്പിച്ചതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞദിവസം വിമർശിച്ചത്. കമ്മ്യൂണിറ്റി കിച്ചൺ സംബന്ധിച്ച് സർക്കാരിന്റെ നയമെന്താണെന്ന കോടതിയുടെ ചോദ്യത്തിനും കേന്ദ്രസർക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും സത്യവാങ്മൂലത്തിൽ പറയുന്നുമില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മ്യൂണിറ്റി കിച്ചൺ രൂപീകരിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കാൻ കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണിപ്പോൾ കോടതി. രാജ്യത്ത് ആരും പട്ടിണിമൂലം മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ക്ഷേമരാഷ്ട്രത്തിന്റെ ബാധ്യതയാണെന്നും സുപ്രിംകോടതിക്ക് കേന്ദ്രത്തെ ഓർമപ്പെടുത്തേണ്ടിവന്നു.
സുപ്രിംകോടതിയുടെ അന്ത്യശാസനത്തിന്റെ ചൂടാറുംമുമ്പെ, രാജ്യം വികസനപാതയിലായതിനാൽ പട്ടിണിയില്ലാതായെന്ന് യാതൊരു സങ്കോചവുമില്ലാതെയാണ് യു.പിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത് ! രാജ്യം ഭയാനകമായ അവസ്ഥയിലാണെന്ന പട്ടിണിസൂചികയിലെ വിവരം മറച്ചുപിടിച്ചുകൊണ്ടാണ് ഈ അവകാശവാദം.


ലോകത്ത് പട്ടിണി ഏറ്റവും ഗുരുതരമായ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102ാമതാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം ആഴ്ചകൾക്ക് മുമ്പാണ് പുറത്തുവന്നത്. 117 രാജ്യങ്ങളുടെ കണക്കെടുപ്പ് നടത്തിയതിൽ നിന്നാണ് ഈ വിവരം പുറത്തുവന്നത്. ബ്രിക്സ് രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ വളരെ പിന്നിലാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഏറെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2015 വരെ തുടർച്ചയായി വളർച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് പട്ടിണിയിലേക്ക് ഇന്ത്യ കൂപ്പുകുത്താൻ തുടങ്ങിയത്. നേരത്തെ പാകിസ്താനായിരുന്നു പട്ടിണിയിൽ ഇന്ത്യക്ക് പിന്നിലുണ്ടായിരുന്നത്. ഈ വർഷത്തെ പട്ടികയിൽ പാകിസ്താൻ അവരുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.


ഇന്ത്യ പോലുള്ള രാജ്യത്ത് ഭാരിദ്ര്യത്തെയും പട്ടിണി മരണങ്ങളെയും തമസ്ക്കരിക്കാൻ ഭരണകൂടം തീവ്ര ദേശീയവാദം ഉയർത്തിക്കൊണ്ടുവരികയാണെന്ന് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാവും ഇന്ത്യൻ വംശജനുമായ അഭിഷേക് ബാനർജി കുറ്റപ്പെടുത്തിയത് അടുത്തിടെയാണ്. രാജ്യത്ത് മിനിമംവേതനം ഉറപ്പാക്കുന്ന ഒരു പദ്ധതിയും നിലവിലില്ലാത്തതിനാലാണ് പട്ടിണിയും ദാരിദ്യ്രവും വർധിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
ആഗോള പട്ടിണിസൂചിക സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയ ഏജൻസികളെ സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. ശരിയായ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലായിരുന്നില്ല കണക്കെടുപ്പ് നടത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തൽ. എന്നാൽ, ഇന്ത്യയുടെ വാദത്തെ പട്ടിക തയാറാക്കിയ കണക്കുകൾ നിരാകരിക്കുന്നുണ്ട്. പ്രമുഖ സന്നദ്ധ സംഘടനയായ ഓക്സ്ഫാമും ഇന്ത്യയുടെ വാദത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്.


കൊവിഡിന് ശേഷം ഇന്ത്യയിൽ പട്ടിണിമരണം വർധിച്ചുവെന്നത് യാഥാർഥ്യമാണ്. ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എച്ച്.എഫ്.എസ്) ഡാറ്റയിലും ഈ വസ്തുത പ്രകടമാണ്. പോഷൺ അഭിയാൻ പദ്ധതിക്ക് കേന്ദ്രസർക്കാർ കാര്യമായ ഫണ്ട് നീക്കിവയ്ക്കാതിരുന്നത് വലിയ തിരിച്ചടിയായി. 2020-21 കാലയളവിൽ കുട്ടികളുടെ പോഷകാഹാരത്തിന് നീക്കിവയ്ക്കുന്ന തുകയിൽ 18.5 ശതമാനം ഇടിവുണ്ടായി.


കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ കോടീശ്വരന്മാർ ശതകോടീശ്വരന്മാരായി ഉയർന്നപ്പോൾ രാജ്യത്തെ ദരിദ്രരുടെ എണ്ണം എട്ട് കോടിയോളമാണ് വർധിച്ചത്. കൊവിഡിൽ ജനങ്ങൾ ജോലിയും കൂലിയുമില്ലാതെ അലഞ്ഞപ്പോൾ ഒറ്റവർഷത്തിനുള്ളിൽ മുകേഷ് അംബാനിയുടെ ആസ്തി 30,014 കോടി വർധിച്ച് 7,18,000 കോടിയിലേക്കും ഗുജറാത്തുകാരനായ ഗൗതം അദാനിയുടെ മൊത്തം ആസ്തി 3,71,423 കോടിയിലേക്കും വർധിച്ചു. എന്നാൽ, കേന്ദ്രസർക്കാരിന്റെ ഒരു വർഷത്തെ റവന്യൂ വരുമാനം 19.76 ലക്ഷം കോടി രൂപ മാത്രമാണ്. രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് റവന്യൂ വരുമാനം ശതകോടീശ്വരന്മാർക്ക് കൈമാറി അവരെ തടിപ്പിക്കുകയായിരുന്നു ബി.ജെ.പി സർക്കാർ. ദാരിദ്ര്യം ഈവിധം കുത്തനെ വർധിച്ചത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. കൊവിഡിനെ തുടർന്നുള്ള തൊഴിലില്ലായ്മയും കാർഷികമേഖലയിൽ നിന്നുള്ള വരുമാനക്കുറവും നോട്ട് നിരോധനവും സർക്കാർവിലാസത്തിൽ ഇന്ത്യൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിച്ച ദാരിദ്ര്യമായി പരിണമിക്കുകയായിരുന്നു. നോട്ട് നിരോധനം ഇന്ത്യയുടെ അനൗപചാരികമേഖലയെ തകർത്തു. പത്തു ലക്ഷത്തോളം പേരാണ് ഇതുമൂലം തൊഴിൽരഹിതരായത്. രാജ്യത്തെ ദാരിദ്ര്യത്തിന്റെ പൂർണവിവരം മോദി സർക്കാർ ഔദ്യോഗികമായി പുറത്തുവിടുന്നില്ലെന്ന് ജർമനിയിലെ ബോൺ ആസ്ഥാനമായ ഐ ഇസഡ് എ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ഇക്കണോമിക്സിലെ ഗവേഷകൻ സന്തോഷ് മെഹ്റോത്രയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. ബി.പി.എൽ നിരക്ക് കണ്ടെത്തുന്നതിനായി ഔദ്യോഗിക മാനദണ്ഡം തയാറാക്കിയ ടെണ്ടുൽക്കർ കമ്മിറ്റി നിർദേശങ്ങൾ അനുസരിച്ചാണ് സന്തോഷ് മെഹ്റോത്രയുടെ സംഘം ഇന്ത്യയിലെ ദാരിദ്ര്യരേഖ നിർണയിച്ചത്. ഓരോവർഷവും ലക്ഷങ്ങളാണ് കാർഷികവൃത്തി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്. ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയവരിൽ 6.6 കോടിയും ഗ്രാമീണമേഖലയിലാണ്. നിർമാണമേഖലയിലെ തളർച്ച നഗരങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമാക്കി.


പച്ചയായ ഈ യാഥാർഥ്യങ്ങളെല്ലാം ഇന്ത്യയിലെ പട്ടിണിമരണങ്ങളുടെ നേർച്ചിത്രങ്ങളാണ് വരച്ചു കാണിക്കുന്നത്. എന്നിട്ടും പ്രധാനമന്ത്രി പറയുന്നു വികസനം രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാക്കിയെന്ന്. സുപ്രിം കോടതിയുടെ അന്ത്യശാസനയെ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മ്യൂണിറ്റി കിച്ചൺ രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്രസർക്കാരിന്റെ നയം കോടതിയെ ബോധിപ്പിക്കേണ്ടിവരും. അതോടെ പൊട്ടിത്തീരും കേന്ദ്രസർക്കാരിന്റെ ഊതിവീർപ്പിച്ച വികസനത്തിൻ്റെയും ദാരിദ്ര്യം ഇല്ലാതാക്കിയെന്ന അവകാശ വാദത്തിൻ്റെയും കുമിളകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago