അനുപമയുടെ കുഞ്ഞിനെ അഞ്ചു ദിവസത്തിനകം കേരളത്തിലെത്തിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ കേരളത്തില്‍ തിരികെ എത്തിക്കുന്നു. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണം എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിറക്കി. ഉത്തരവ് സി.ഡബ്‌ള്യൂ.സി ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് അനുപമക്ക് കൈമാറും. ഇന്നലെ രാത്രിയാണ് ഉത്തരവിറക്കിയത്.
ഡി.എന്‍.എ പരിശോധന നടത്താനാണ് കുഞ്ഞിനെ കേരളത്തിലെത്തിക്കുന്നത്. നിലവില്‍ ആന്ധ്രയില്‍ ഒരു ദമ്പതികളുടെ ഫോസ്റ്റര്‍ കെയറിലാണ് കുട്ടി. കുട്ടിയെ നാട്ടിലെത്തിച്ചാല്‍ മാത്രമേ ഡി എന്‍ എ പരിശോധന അടക്കം നടത്താന്‍ കഴിയു. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരികെ എത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിറക്കിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി
ചൊവ്വാഴ്ച അനുപമയും അജിത്തും സി.ഡബ്‌ള്യൂ.സിക്ക് മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകള്‍ ഇരുവരും ഹാജരാക്കിയിരുന്നു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.
അതേസമയം അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോര്‍ട്ടാണ് വിധി പറയുക. അമ്മയടക്കമുള്ളവര്‍ക്ക് നേര്‍ത്തെ ജാമ്യം ലഭിച്ചിരുന്നു.
അതിനിടെ, ശിശുക്ഷേമസമിതിക്ക് മുന്നില്‍ അനുപമ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കുഞ്ഞിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്നാണ് അനുപമയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."