HOME
DETAILS

ഭഗത്‌സിങ് തൂക്കിലേറ്റപ്പെടാൻ ഗാന്ധി ആഗ്രഹിച്ചെന്ന് കങ്കണ; ഇതിനപ്പുറമെന്താണ് രാജ്യദ്രോഹം

  
backup
November 18 2021 | 04:11 AM

8562345345632-1


മുംബൈ
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ അവഹേളിച്ച് പ്രസ്താവന നടത്തിയ ബോളിവുഡ് താരം കങ്കണ റണാവത്ത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരേ കൂടുതൽ ആരോപണവുമായി രംഗത്ത്.
ഭഗത് സിങ്ങിനെ തൂക്കിലേറ്റാൻ ഗാന്ധി ബ്രിട്ടീഷുകാരുമായി കൂട്ടുനിന്നുവെന്നും നേതാജി സുഭാഷ് ചന്ദ്രബോസിനെ ബ്രിട്ടീഷുകാർക്ക് കൈമാറാൻ കരാറുണ്ടാക്കിയെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് കങ്കണ ഉന്നയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് കങ്കണയുടെ പരാമർശങ്ങൾ.
ഗാന്ധി നേടിത്തന്നത് സ്വാതന്ത്ര്യമല്ല, ഭിക്ഷയാണെന്ന് ആവർത്തിച്ചാണ് കങ്കണ വീണ്ടും രംഗത്തുവന്നത്.


സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് ഗാന്ധി നേടിത്തന്നത് ഭിക്ഷയാണെന്ന് കങ്കണ ആവർത്തിച്ചത്. ഒരു കരണത്തടിച്ചാൽ മറു കരണം കാണിച്ചുകൊടുക്കണമെന്ന നിലപാടുള്ള അഹിംസാവാദിയായ ഗാന്ധിയാണോ സ്വാതന്ത്ര്യം നേടിത്തന്നതെന്നും നിങ്ങളുടെ ആരാധ്യപുരുഷനെ ബുദ്ധിപൂർവം തെരഞ്ഞെടുക്കണമെന്നും കങ്കണ പറഞ്ഞു.


നിങ്ങൾ ഗാന്ധിയെ ആരാധിക്കുന്നുവോ, അതോ നേതാജിയെ അനുകൂലിക്കുന്നുവോ, നിങ്ങൾക്ക് രണ്ടുപേരെയും ഒരുപോലെ അംഗീകരിക്കാൻ പറ്റില്ല, അതുകൊണ്ട് തീരുമാനിക്കൂവെന്ന ശീർഷകത്തിലുള്ള പഴയ പത്ര റിപ്പോർട്ടും കങ്കണ പങ്കുവച്ചു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, മുഹമ്മദലി ജിന്ന എന്നിവരുടെ നേതൃത്വത്തിൽ നേതാജിയെ കുടുക്കാൻ ബ്രീട്ടീഷുകാരുമായി കരാർ ഉണ്ടാക്കിയെന്ന് വാദിക്കുന്ന പത്രവാർത്ത ചൂണ്ടിക്കാണിച്ചാണ് കങ്കണയുടെ വിമർശനം. 1940ലെ പത്രത്തിൽ വന്ന വാർത്തയാണ് കങ്കണ പങ്കുവച്ചത്. ഗാന്ധി ഒരിക്കലും ഭഗത് സിങ്ങിനെയോ നേതാജിയേയോ അനുകൂലിച്ചിട്ടില്ലെന്നും ഇതിനു തെളിവുണ്ടെന്നും അവർ സമർഥിക്കുന്നു.


സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ ബ്രിട്ടന് കൈമാറുമെന്നായിരുന്നു ഉണ്ടാക്കിയ ഉടമ്പടി. ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഭഗത് സിങ്ങിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയതെന്നും കങ്കണ പറയുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നില്ല, മറിച്ച് അധികാരം മാത്രമായിരുന്നു ലക്ഷ്യമെന്നും കങ്കണ പറഞ്ഞു.


2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നുവെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു.
ഇതിനെതിരേ നിയമനടപടിയൊന്നും അവർ നേരിട്ടിരുന്നില്ല. തുടർന്നാണ് കൂടുതൽ രൂക്ഷമായ ആരോപണങ്ങൾ ഗാന്ധിക്കെതിരേ കങ്കണ ഉന്നയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago