ഹോട്ടലുകളിലും തുണിക്കടകളിലും ഭീകരത, തുണിക്കടകളിൽ തീവ്രവാദികളെയാണ് നിയോഗിച്ചിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ
തിരുവന്തപുരം
വർഗീയ വിദ്വേഷ പരാമർശങ്ങളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേരളത്തിൽ ഹോട്ടലുകളിലും ടെക്സ്റ്റൈൽസ് ഷോപ്പുകളിലുമെല്ലാം ഭീകരവാദ പ്രവർത്തനങ്ങളാണ് നടക്കുന്നത്. തുണിക്കടകളിൽ തീവ്രവാദികളെയാണ് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നാൽ സർക്കാർ ഉത്തരവാദിത്വമേറ്റെടുക്കേണ്ടി വരും. കണ്ണൂരിൽ നടന്ന അക്രമങ്ങൾ എങ്ങനെയാണ് അവസാനിപ്പിച്ചതെന്ന് സി.പി.എമ്മിന് നന്നായി അറിയാം. ആ രീതി വീണ്ടും എടുപ്പിക്കരുതെന്നും സുരേന്ദ്രൻ ഭീഷണിപ്പെടുത്തി.
എസ്.ഡി.പി.ഐയുമായി സി.പി.എമ്മിനുള്ള ബന്ധമാണ് ഇത്തരത്തിലുള്ള അക്രമങ്ങളുണ്ടാകാൻ കാരണം. സി.പി.എമ്മിന്റെ നയം എസ്.ഡി.പി.ഐയിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആർ.എസ്.എസും ബി.ജെ.പിയും പഴയതൊന്നും മറന്നിട്ടില്ല. കൊലപാതക്കേസുകളിൽ പ്രതികളെ കണ്ടെത്താൻ പൊലിസിനാവുന്നില്ലെങ്കിൽ കേസ് എൻ.ഐ.എയ്ക്ക് വിടണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."