മോഡലുകളുടെ കാറിനെ പിന്തുടരാന് ഷൈജുവിനോട് താന്‍ ആവശ്യപ്പെട്ടതെന്ന് ഹോട്ടലുടമ; നടപടി അവര്‍ മദ്യപിച്ചിരുന്നതിനാലെന്നും മൊഴി
കൊച്ചി: കൊച്ചിയില്‍ അപകടത്തില്‍ മരിച്ച മോഡലുകളുടെ കാറിനെ പിന്തുടരാന് ഡ്രൈവര്‍ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടര്‍ന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നുമാണ് മൊഴി.
നമ്പര്‍ 18 ഹോട്ടലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്കി.
മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തെളിവ് നശിപ്പിച്ചതിനാണ് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റും അഞ്ചു ജീവനക്കാരും അറസ്റ്റിലായത് . ഇവരെ ഇന്ന് എറണാകുളം ജില്ലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതിനിടെ, ഇ.സി.ജിയില്‍ വ്യതിയാനം കാണിച്ചതിനെ തുടര്‍ന്ന് റോയ് വയലാറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന ദിവസം മോഡലുകളുടെ വാഹനത്തിനു പിന്നാലെ പിന്തുടര്ന്ന് കാര്‍ ഓടിച്ച റോയിയുടെ സുഹൃത്ത് ഷൈജുവിനെ പൊലിസ് വീണ്ടും ചോദ്യം ചെയ്യാനുളള നീക്കത്തിലാണ്. ഇതിന് പിന്നാലെ ഷൈജു മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ തെളിവാകേണ്ടിയിരുന്ന ദൃശ്യങ്ങള്‍ നശിപ്പിച്ചതിന് റോയിയും ജീവനക്കാരും അറസ്റ്റില്‍ ആയെങ്കിലും ഷൈജുവിനെ പൊലിസ് ചോദ്യം ചെയ്ത് നേരത്തെ വിട്ടയച്ചിരുന്നു.
മോഡലുകള്‍ സഞ്ചരിച്ച വാഹനം അമിത വേഗത്തില്‍ പിന്തുടര്ന്നതില് മുന്‍ മിസ് കേരള അന്‍സിയുടെ ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."