പ്രതിഷേധം കടുത്തതോടെ ശ്രീനഗര്‍ ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ജമ്മു-കശ്മീര്‍ ഭരണകൂടം
ശ്രീനഗര്‍: ശ്രീനഗറില്‍ സുരക്ഷാസേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ പ്രദേശവാസികളായ രണ്ട് വ്യവസായികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ജമ്മു-കള്മീര്‍ സര്‍ക്കാര്‍. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് മജിസ്റ്റീരിയില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എഡിഎം റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തും. ലഫ്.ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ ഡോ. മുദാസിര്‍ ഗുല്‍, അല്‍താഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിട്ടുനല്‍കാത്തതിനെതിരെ ബന്ധുക്കള്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഉള്‍പെടെ നേതാക്കള്‍ രംഗത്തു വരികയും ചെയ്തിരുന്നു. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിച്ച് കൊലപ്പെടുത്തുകയും പിന്നീട് അവരെ സൗകര്യപൂര്‍വം തീവ്രവാദികളാക്കുകയുമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവ് ഭീകരരുടെ സഹായിയാണെന്നതിന് പൊലീസ് തെളിവ് ഹാജരാക്കണമെന്ന് മുദസ്സിറിന്റെ ഭാര്യ ഹുമൈറ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ഹൈദര്‍പോറയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് സേന ബിസിനസുകാരായ രണ്ട് പേരെയും കൊലപ്പെടുത്തിയത്. ഭീകരര്‍ക്ക് ഇരുവരും സഹായം ചെയ്തുവെന്ന് ആരോപിച്ചാണ് രണ്ട് ഭീകരര്‍ക്കൊപ്പം ഇവരെയും വധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."