തച്ചണ്ണയില്‍ അങ്കണവാടി ഇപ്പോഴും വാടകഷെഡില്‍
അരീക്കോട്: പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും അങ്കണവാടി പ്രവര്‍ത്തിക്കുന്നത് വാടക ഷെഡില്‍. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തച്ചണ്ണയിലാണു പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പത്തു മാസമായിട്ടും അങ്കണവാടി പ്രവര്‍ത്തനം കെട്ടിടത്തിലേക്ക് മാറ്റിയില്ല.
മുപ്പതോളം വിദ്യാര്‍ഥികളുള്ള അങ്കണവാടി പ്രവര്‍ത്തിക്കുന്നത് തച്ചണ്ണ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഷെഡിലാണ്. നിലവില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്ന ഷെഡിന്റെ ശോച്യാവസ്ഥ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം അങ്കണവാടിക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുമില്ല. പൊളിഞ്ഞു വീഴാറായ ഷെഡില്‍ കുരുന്നുകള്‍ വിദ്യഅഭ്യസിക്കുമ്പോഴും ഏഴ് ലക്ഷം രൂപ വകയിരുത്തി നിര്‍മിച്ച എല്ലാ വിധ സൗകര്യങ്ങളുമുള്ള കെട്ടിടം അനാഥമായി കിടക്കുകയാണ്. അങ്കണവാടിയിലേക്ക് സ്വന്തമായി വഴി ഇല്ലാത്തതാണു പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറാന്‍ തടസ്സമായിരിക്കുന്നത്.
പുരാതനമായ ഇടവഴി അങ്കണവാടി കെട്ടിടമുള്ള പറമ്പിലേക്ക് ഉണ്ടായിരുന്നെങ്കിലും ഇതു നിലവില്‍ ഉപയോഗപ്പെടുത്താനാകുന്നില്ല. ഒറ്റകത്ത് അബ്ദുറഹ്മാന്‍ എന്ന വ്യക്തി അങ്കണവാടി നിര്‍മിക്കാന്‍ പഞ്ചായത്തിനു സൗജന്യമായി നല്‍കിയ സ്ഥലത്താണു പുതിയ കെട്ടിടം നിര്‍മിച്ചത്.
പുതിയ കെട്ടിടത്തിലേക്ക് അങ്കണവാടിയുടെ പ്രവര്‍ത്തനം മാറ്റുന്നതിനായി തീരുമാനം എടുത്തിരുന്നെങ്കിലും കുരുന്നുകള്‍ ഇപ്പോഴും ഷെഡിലാണ് പഠനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."