ഡോക്ടറേറ്റ് നേടിയ ദമ്പതികളെ ഗ്ലോബൽ ഏറനാട് മണ്ഡലം കെ എം സി സി ആദരിച്ചു
ജിദ്ദ: റായ്‌പൂർ കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിനാൻഷ്യൽ മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ ഫിറോസ് ആര്യൻതൊടികയെയും അതേ യൂണിവേഴ്സിറ്റിയിൽ നിന്നും മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ഭാര്യ വി. പി സമീന യെയും ഗ്ലോബൽ ഏറനാട് മണ്ഡലം കെ എം സി സി ആദരിച്ചു.
സഊദിയിൽ ഓഡിറ്റ് & ടാക്സ് കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്ന ഫിറോസ് ജിദ്ദ അൽ നഹ്ദ ഏരിയ കെ എം സി സി ജനറൽ സെക്രട്ടറി, ഏറനാട് മണ്ഡലം കെ എം സി സി എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലയിൽ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നു.
എടവണ്ണ സീതി ഹാജി സൗധത്തിൽ നടന്ന ആദരിക്കൽ പരിപാടിയിൽ ഗ്ലോബൽ ഏറനാട് മണ്ഡലം കെ എം സി സി പ്രസിഡന്റും എടവണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റുമായ വി. പി അഹ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുൽഫീക്കർ കാഞ്ഞിരാല ഒതായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഗ്ലോബൽ കെ എം സി സി ഭാരവാഹികളായ എം. സി മാലിക്ക്, റഹ്മത്തുള്ള (കുട്ടൻ) അരീക്കോട് എന്നിവർ സംസാരിച്ചു. ഫിറോസ് ആര്യൻതൊടികക്കും ഭാര്യ സമീനക്കുമുള്ള ഫലകം അഹ്മദ് കുട്ടി മദനി സമ്മാനിച്ചു.
സഊദിയിലെ ജോലിക്കിടയിൽ കൊവിഡ് പ്രതിസന്ധിയിലും തളരാതെ കിട്ടിയ ഒഴിവ് സമയം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയതാണ് തങ്ങളുടെ വിജയത്തിന് നിതാനമെന്ന് ഫലകം സ്വീകരിച്ചു കൊണ്ട് ഫിറോസ് പറഞ്ഞു. സി. എച്ച്. മുഹമ്മദ് കോയയുടെ സ്വപ്‍നപൂർത്തീകരണമാണ് ഇത്തരം പരിശ്രമങ്ങൾ എന്ന് ഫലകം സ്വകരിച്ചു കൊണ്ട് സമീനയും പറഞ്ഞു. കെ എം സി സി നേതാക്കളായ സക്കീർ എടവണ്ണ, യു.യൂസ്‌ഫ് , പി.ഗഫൂർ, ഹംസ ചെമ്മല തുടങ്ങിയവർ ആശംസകൾ നേർന്നു. കെ. സി ഫൈസൽ ബാബു നന്ദി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."