വര്‍ഗീയതക്കെതിരേ സി.പി.എം സാംസ്‌കാരിക സംഗമം
വെട്ടത്തൂര്‍: ജാതി വര്‍ഗീയ വിരുദ്ധതക്കെതിരേ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമങ്ങള്‍ ശ്രദ്ധേയമായി. സിപിഎം വെട്ടത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എഴുതലയില്‍ നിന്നു തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്രയോടെയാണു സംഗമത്തിനു തുടക്കമായത്. തുടര്‍ന്നു വെട്ടത്തൂര്‍ ജങ്ഷനില്‍ നടന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കെ.പി.രമണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ. ചന്ദ്രന്‍ അധ്യക്ഷനായി.
പി.സി.ഷംസുദ്ധീന്‍, വി.മണികണ്ഠന്‍, എ.ഗോപാലകൃഷ്ണന്‍, കെ.ചന്ദ്രിക, പി.രാജു, പി.സുബ്രഹ്മണ്യന്‍, പി.ബാബു എന്നിവര്‍ സംസാരിച്ചു. എം. ശശീധരന്‍ സ്വാഗതവും ഏറാടന്‍ സൈതലവി നന്ദിയും പറഞ്ഞു.
പട്ടിക്കാട്: സി.പി.എം കീഴാറ്റൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂന്താനം സ്മാരക ഗ്രസ്ഥാലയ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ഐ.ടി.നജീബ് ഉദ്ഘാടനം ചെയ്തു.
പി.ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായി. കെ.പി.എസ് പയ്യനടം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം സി.കെ.രമാദേവി, വി.ജോതിഷ്, എ.പി.സീനത്ത് എന്‍.നിതീഷ്, വി.മണികണ്ഠന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."