HOME
DETAILS
MAL
കര്‍ഷകരുടെ ജയം, നിയമങ്ങള്‍ മാത്രമല്ല നയങ്ങളും മാറണം- അഖിലേന്ത്യാ കിസാന്‍ സഭ
backup
November 19 2021 | 04:11 AM
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. നിയമങ്ങള്‍ പിന്‍വലിക്കുന്നത് കര്‍ഷകരുടെ വിജയമാണെന്നും സഭ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി തന്നെയാണ് നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. നിയമത്തിനെതിരായ കര്‍ഷകര്‍ ആരംഭിച്ച സമരം ഒരു വര്‍ഷം തികയാനിരിക്കുകയാണ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കര്‍ഷകരുടെ ഇടഞ്ഞു നില്പ് ഇവിടങ്ങളില്‍ പ്രതികൂലമാവും എന്നതു കൊണ്ടു കൂടിയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഇത്തരത്തിലൊരു നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."