ബി.ജെ.പി പിന്തുണയുള്ള ഷാഫി സഅദി കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍
ബംഗളൂരു: കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി മൗലാന മുഹമ്മദ് ശാഫി സഅദി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി പിന്തുണയോടെയാണ് ശാഫി ഈ സ്ഥാനത്തെത്തിയിരിക്കുന്നത്. ബുധനാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. ഔദ്യോഗികമായി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പറ്റില്ല. എന്നാല്‍ പാര്‍ട്ടി സഖ്യകക്ഷികള്‍ക്ക് മത്സരിക്കാം.
'സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള വ്യക്തിയാണ് മൗലാന. മുസ്‌ലിം സമുദായത്തിനും ബി.ജെ.പിക്കുമിടക്കുള്ള വിള്ളല്‍ അദ്ദേഹം നികത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്' കര്‍ണാടക നിയമമന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനും കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിലും അദ്ദേഹത്തിന് എല്ലാ സഹായവും കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയായ ഷാഫി, അഡ്വ. ആസിഫ് അലി ശൈഖ് ഹുസൈനെയാണ് പരാജയപ്പെടുത്തിയത്. ബംഗളൂരു കന്നിംഗ്ഹാം റോഡിലെ വഖ്ഫ് ബോര്‍ഡ് ഓഫിസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പത്ത് അംഗങ്ങളില്‍ ആറു പേര്‍ ശാഫി സഅദിക്ക് അനുകൂലമായി വോട്ട് ചെയ്തു. മുന്‍ ചെയര്‍മാനായിരുന്ന ഡോ. യൂസുഫ് മരണപ്പെട്ട ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
ശാഫി സഅദി 2010ലും 2016ലും സ്റ്റേറ്റ് എസ് എസ് എഫിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് വഖ്ഫ് ബോര്‍ഡ് അംഗമാകുന്നത്.
ഡോ. നാസീം ഹുസൈന്‍ എം പി, മുന്‍ മന്ത്രിയും എം എല്‍ എയുമായ തന്‍വീര്‍ സേട്ട്, ഖനീസ് ഫാത്തിമ എം എല്‍ എ , കര്‍ണാടക ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. ആസിഫ് അലി, അഡ്വ. റിയാസ്ഖാന്‍, എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ജി യാഖൂബ് യൂസുഫ് ഷിമോഗ, മുതവല്ലി വിഭാഗത്തില്‍ നിന്ന് അന്‍വര്‍ ബാഷ, മന്‍സൂര്‍ അലി, ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഖാസി നഫീസ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. നവീന്‍ രാജ് സിംഗ് ഐ എ എസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."