'അന്നദാതാവിന്റെ സമരത്തിനു മുന്നില്‍ ധാര്‍ഷ്ട്യം തലകുനിച്ചിരിക്കുന്നു' കർഷകരെ അഭിനന്ദിച്ച് രാഹുൽ
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ കർഷകരെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി.
രാജ്യത്തെ അന്നദാതാവിന്റെ സത്യാഗ്രഹം കൊണ്ട് ധാർഷ്ട്യത്തിന്റെ തല കുനിച്ചെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങളെന്നും രാഹുൽ പറഞ്ഞു.
'രാജ്യത്തെ അന്നദാതാവിന്റെ സത്യാഗ്രഹം കൊണ്ട് ധാർഷ്ട്യം തല കുനിച്ചു.
അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങൾ!
ജയ് ഹിന്ദ്, ജയ് ഇന്ത്യയിലെ കർഷകൻ!'
देश के अन्नदाता ने सत्याग्रह से अहंकार का सर झुका दिया।
— Rahul Gandhi (@RahulGandhi) November 19, 2021
अन्याय के खिलाफ़ ये जीत मुबारक हो!
जय हिंद, जय हिंद का किसान!#FarmersProtest https://t.co/enrWm6f3Sq
കര്‍ഷകര്‍ക്കു മുന്നില്‍ കേന്ദ്രം മുട്ടുമടക്കുമെന്ന തന്റെ നേരത്തെയുള്ള പ്രതികരണവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്നും പാർലമെന്റിൽ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.
നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാറിന്റെ തീരുമാനമെന്നുായിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം. കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് എല്ലാം ചെയ്തത്. കർഷകരോട് ക്ഷമ ചോദിക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്നും മോദി അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."