പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും മധുരം വിതരണം ചെയ്തും കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കര്‍ഷക സംഘടനകള്‍. ഗാസിപൂരില്‍ പടക്കം പൊട്ടിച്ചും ജിലേബി വിതരണം ചെയ്തുമാണ് കര്‍ഷകര്‍ ചരിത്രസമരത്തിന്റെ വിജയം ആഘോഷിച്ചത്. കിസാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉച്ചത്തില്‍ വിളിച്ചും കര്‍ഷകര്‍ സന്തോഷം പങ്കിട്ടു.
എന്നാല്‍ പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു. പ്രക്ഷോഭം പിന്‍വലിക്കില്ലെന്നും പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്ന ദിവസത്തിനായി തങ്ങള്‍ കാത്തിരിക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തും ട്വിറ്ററില്‍ കുറിച്ചു.
''മൂന്നു കര്‍ഷക വിരുദ്ധ നിയമങ്ങളും റദ്ദാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു; പാര്‍ലമെന്ററി നടപടിക്രമങ്ങളിലൂടെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നതുവരെ കാത്തിരിക്കും. ഇത് സംഭവിച്ചാല്‍ അത് ഇന്ത്യയിലെ ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിന്റെ ചരിത്ര വിജയമാകും'' സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
People celebrate at Ghazipur border with 'Jalebis' following PM Narendra Modi's announcement to repeal all three farm laws. pic.twitter.com/pr6MgsQDmV
— ANI (@ANI) November 19, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."