HOME
DETAILS
MAL
ലഹരിവിപണന മാഫിയയെ തകര്‍ക്കാന്‍ നടപടിയെടുക്കണം
backup
August 28 2016 | 22:08 PM
വെട്ടത്തൂര്‍: ടൗണിലും ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്തും വര്‍ധിച്ചു വരുന്ന ലഹരി വിപണന മാഫിയാശൃംഖലക്കെതിരേ അധികൃതര്‍ നടപടിയെടുക്കണമെന്നും മാഫിയയെ തകര്‍ക്കാന്‍ രക്ഷിതാക്കളും നാട്ടുകാരും ജാഗരൂകരാകണമെന്നും വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ കെ അബ്ദുല്‍ കരീം, ഹെഡ്മിസ്ട്രസ് എം.എ ആമിനാ ബീവി, സഹഅധ്യാപകരായ വി ലത്തീഫ്, സി സിയാഉദ്ദീന്‍, പി.ജി ഉമാദേവി സംസാരിച്ചു.
ഭാരവാഹികള്‍: പി.എം സൈതാലിക്കുട്ടി (പ്രസിഡന്റ്), എം ശശിധരന്, പി മുസ്തഫ ഹാജി (വൈസ് പ്രസിഡന്റ്), വി ജ്യോതി (എം.പി.ടി.എ പ്രസിഡന്റ്), കെ.ടി മുസ്തഫ കമാല്‍ (എസ്.എം.സി ചെയര്മാന്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."