ദത്തല്ല, നടന്നത് കുട്ടിക്കടത്ത്; ഷിജുഖാൻ ഉൾപെടെയുള്ളവരെ ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ
തിരുവനന്തപുരം: ദത്തല്ല കുട്ടിക്കടത്താണ് നടന്നതെന്ന് അനുപമ. സർക്കാർ സംവിധാനം മറയാക്കി തന്റെ കുഞ്ഞിനെ കടത്തുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഷിജുഖാൻ ഉൾപെടെ ഉള്ളവരെ ക്രിമിനൽ കേസെയുത്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയക്കുമെന്നും അനുപമ കൂട്ടിച്ചേർത്തു. ഒരുപാട് സന്തോഷമുണ്ട്. തന്റെ കുഞ്ഞിനെ ഇന്ന് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
അമ്മയറിയാതെ ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രയിലെത്തി കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിൽ നിന്ന് പോയ ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തിൽ നിന്നുള്ള നാലുപേർ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. ആറുമണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തുകയായിരുന്നു.
ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കോടതി നടപടികൾ പൂർത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം.
കുഞ്ഞ് തിരുവനന്തപുരത്തെത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് സംരക്ഷണ ചുമതല.
വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റേയും ഡി.എൻ.എ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."