HOME
DETAILS

ആലപ്പുഴയില്‍ തോല്‍വി അറിയാത്ത പോരാളികള്‍ നേര്‍ക്കുനേര്‍

  
ജലീല്‍ അരൂക്കുറ്റി
March 26 2024 | 04:03 AM

Undefeated fighters face off

ആലപ്പുഴ: കടലും കായലും സംഗമിക്കുന്ന ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഓളങ്ങള്‍ ഇനി എങ്ങോട്ട്?. കുടിവെള്ളക്ഷാമം മുതല്‍ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് വരെ പ്രചാരണവിഷയങ്ങള്‍. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയും ഇന്‍ഡ്യ  മുന്നണിയുടെ സംഘാടകനുമായ കെ.സി വേണുഗോപാലിന്റെ വരവോടെ ആലപ്പുഴയിലെ പോരാട്ടം ദേശീയശ്രദ്ധയിലായി. 

കഴിഞ്ഞ ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം കൊടുങ്കാറ്റായപ്പോഴും ഇടതിനൊപ്പം നിലകൊണ്ട ഏക മണ്ഡലം. കേരളത്തില്‍ ഇടതിന് ആശ്വാസം നല്‍കിയ ഏക കനല്‍ത്തുരുത്ത്. മണ്ഡലം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന്റെ ഗ്ലാമര്‍മുഖമായ എ.എം ആരിഫിനെ തന്നെയാണ് ഇക്കുറിയും സി.പി.എം മത്സരിപ്പിക്കുന്നത്.

കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ട ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ കേരളത്തില്‍നിന്നുള്ള ദേശീയമുഖമായ കെ.സി തന്നെ വേണമെന്ന പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവശ്യത്തിന് ഹൈക്കമാന്റ് പച്ചക്കൊടി വീശിയതോടെ മത്സരചിത്രം മാറി.നിയമസഭയിലേക്കും ലോക്്‌സഭയിലേക്കും പലകുറി പോരിനിറങ്ങിയ കെ.സി വേണുഗോപാലും എ.എം ആരിഫും ആദ്യമായാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

ആലപ്പുഴ തട്ടകമാക്കിയ ഇരുവര്‍ക്കും ചില സമാനതകളുണ്ട്. ഇരുവരും നിലവില്‍ എം.പി മാരാണെന്നതിനു പുറമേ തോല്‍വി അറിയാത്ത പോരാളികള്‍ കൂടിയാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ നേതൃരംഗത്തേക്ക് എത്തിയ ഇരുവരും നിയമസഭയിലും ഹാട്രിക് വിജയത്തിന് ഉടമകളാണ്. കെ.സി വേണുഗോപാല്‍ 1996, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ ആലപ്പുഴയില്‍നിന്ന് നിയമസഭയിലെത്തിയപ്പോള്‍ എ.എം ആരിഫ് 2006,2011,2016 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അരൂരില്‍നിന്ന്് ഹാട്രിക് വിജയം കരസ്ഥമാക്കി. ജെ.എസ്.എസ് നേതാവായിരുന്ന കെ.ആര്‍ ഗൗരിയമ്മയെ അട്ടിമറി വിജയത്തിലൂടെ തകര്‍ത്ത് അരൂരില്‍ വിജയത്തുടക്കം കുറിച്ച ആരിഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാലാവധി പൂര്‍ത്തിയാക്കാതെയാണ് ലോക്്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചത്.

2009ല്‍ സംസ്ഥാന മന്ത്രിയായിരിക്കെയാണ് കെ.സി ലോക്്‌സഭയിലേക്ക് വിജയിക്കുകയും കേന്ദ്രമന്ത്രിയാകുകയുംചെയ്തത്. 
ആലപ്പുഴയില്‍ യു.ഡി.എഫിന്റെ സാരഥി ആരെന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. ആകാംക്ഷകള്‍ അവസാനിപ്പിച്ച് കെ.സി വേണുഗോപാല്‍ തന്നെ അങ്കത്തിനെത്തിയതോടെ യു.ഡി.എഫ് ക്യാംപ് സജീവമായി. എം.പിയെന്ന നിലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് 'അരികിലുണ്ട് ആരിഫ്' എന്ന ടാഗ് ലൈനിലാണ് എല്‍.ഡി.എഫിന്റെ പ്രചാരണം.

സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാരിനെതിരായ നിലപാടുകളും പ്രചാരണവിഷയമാക്കുന്ന ഇടതുപക്ഷം കെ.സിയുടെ സ്ഥാനാര്‍ഥിത്വത്തെയും തെരഞ്ഞെടുപ്പില്‍ വിഷയമാക്കുകയാണ്. രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭ സീറ്റ് നഷ്ടപ്പെടുത്തി കെ.സി മത്സരിക്കുന്നുവെന്ന പ്രചാരണത്തിന് മോദിയെ പുറത്താക്കാന്‍ ലോക്്‌സഭയിലാണ് ഭൂരിപക്ഷം വേണ്ടതെന്ന മറുവാദം ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്. 

'ഹൃദയത്തിലുണ്ട് കെ.സി'യെന്ന ടാഗ് ലൈനോടെ കെ.സി ആലപ്പുഴ വിട്ടുപോയിട്ടില്ലെന്നും കെ.സി എം.പിയായിരിക്കുമ്പോള്‍ തുടങ്ങിവച്ചതിനപ്പുറം ഒന്നുമില്ലെന്നതുമാണ് യു.ഡി.എഫിന്റെ വാദം. റോഡ് ഷോകളും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളുമായി കളംനിറഞ്ഞ എല്‍.ഡി.എഫിനൊപ്പം അതിവേഗം യു.ഡി.എഫും പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പമെത്തി. ഡല്‍ഹിയിലെ തിരക്കുകള്‍ക്കിടെ മണ്ഡലത്തില്‍ ഒന്നാംഘട്ട പര്യടനവും കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കിയ കെ.സി പുതുതലമുറയെ കാണാന്‍ ക്യാംപസുകളിലും എത്തി. കെ.സി വേണുഗോപാലിന്റെ അഭാവത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ നേരിട്ടെത്തി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണ്.

കഴിഞ്ഞ ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലത്തിലും ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞത് ഇക്കുറി കരുത്തനായ സ്ഥാനാര്‍ഥിയിലൂടെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 
നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുള്ള മേല്‍കൈ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം എന്നീ മണ്ഡലങ്ങളെ പ്രതീനിധീകരിക്കുന്നത് ഇടതുപക്ഷമാണ്. ഹരിപ്പാടും കരുനാഗപ്പള്ളിയുമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്.

ഇരുമുന്നണികള്‍ക്കൊപ്പം പ്രചാരണരംഗത്ത് സാന്നിധ്യം ശക്തമാക്കി എന്‍.ഡി.എയും രംഗത്തുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരന്ദ്രനെയാണ് ബി.ജെ.പി മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുവന്ന കാലടി മുന്‍ വൈസ് ചാന്‍സിലര്‍ കൂടിയായ ഡോ.കെ.എസ് രാധാകൃഷ്ണനിലൂടെ 1,87729 വോട്ട് കരസ്ഥമാക്കിയത് മെച്ചപ്പെടുത്തുകയാണ് ബി.ജെ.പി ലക്ഷ്യമാക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago