പ്രവാസികൾക്ക് പെൻഷൻ പദ്ധതിയുമായി സമസ്ത ഇസ്‌ലാമിക് സെന്റർ
ദമാം: പ്രവാസികൾക്ക് ആശ്വാസമായി പെൻഷൻ പദ്ധതിയുമായി ദമാം സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) രംഗത്ത്. പ്രവാസ ജീവിതത്തിൻ്റ പ്രതീക്ഷകൾക്കിടെ നാടണഞ്ഞവരിൽ ആരോഗ്യ പരമായ കാരണത്താലും മറ്റും തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥയിൽ കഷ്ടത അനുഭവിക്കുന്നവർക്കും അവശത അനുഭവിക്കുന്നവർക്കും ആശ്വാസമേകിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസ ലോകത്തും മറ്റും ആകസ്മിക നിര്യാണത്തിൽ അകപ്പെട്ടവരുടെ ആശ്രിതരിൽ നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്നവർക്കും ആശ്വാസമാകുന്ന നിലയിലാണ്
Rehabilitation for mankind by sic dammam
(റിഹാബിലിറ്റേഷൻ ഫോർ മാൻകൈന്റ് ബൈ എസ് ഐ സി) “റഹ്‌മ” എന്ന പേരിൽ ദമാം സമസ്ത ഇസ്‌ലാമിക് സെൻ്റർ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ദമാം അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന എസ് ഐ സി കുടുംബ സംഗമത്തിൽ ചെയർമാൻ ഫവാസ് ഹുദവി പട്ടിക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. ദമാം എസ് ഐ സി പ്രസിഡൻ്റ് സവാദ് ഫൈസി വർക്കല “റഹ്‌മ പ്രവാസി പെൻഷൻ” പ്രഖ്യാപനം നടത്തി. ലോഗോ പ്രകാശനം നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഓമശ്ശേരി പ്രമുഖ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴക്ക് നൽകി നിർവ്വഹിച്ചു. ബഹാഉദ്ധീൻ നദ്‌വി പൂവാട്ടുപറമ്പ് മുഖ്യ പ്രഭാഷണം നടത്തി.
ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി മാഹീൻ സാഹിബ് വിഴിഞ്ഞം, മാലിക് മഖ്ബൂൽ, കാദർ മാസ്റ്റർ വാണിയമ്പലം എന്നിവർ ആശംസ പ്രസംഗം നടത്തി. മുനീർ കൊടുവള്ളി, മുജീബ് കൊളത്തൂർ, ജലീൽ ഹുദവി ഫറോക്ക്, മനാഫ് ഹാജി കണ്ണൂർ, അബ്ദുൽ ഗഫൂർ പടയോട്ട, മഹ്ശൂഖ് ചേലേമ്പ്ര, ബാസിത് പട്ടാമ്പി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മജീദ് വാഫി കൊടിയൂറ പ്രാർഥനയും മജ്ലിസുന്നൂറിന് നേതൃത്വവും നൽകി. സെക്രട്ടറി മൻസൂർ ഹുദവി സ്വാഗതവും റാഫി പട്ടാമ്പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."