HOME
DETAILS

ഹിമാചലില്‍ വീണു, അടുത്തത് യു.പി; പഞ്ചാബിലേക്കുള്ള ഏറ്; വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നില്‍..

  
backup
November 21 2021 | 07:11 AM

easons-for-repeal-farm-laws-2021

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ തന്ത്രപരവും രാഷട്രീയപരവുമായ നീക്കമായി വിലയിരുത്താം. ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സ്വന്തം കോട്ടയായ ഹിമാചല്‍ പ്രദേശില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയിലൂടെയാണ് കാര്‍ഷിക സമരത്തിലൂടെ തങ്ങള്‍ക്കുണ്ടാകാവുന്ന ആഘാതത്തിന്റെ തീവ്രത ബി.ജെ.പിയ്ക്ക് ബോധ്യപ്പെട്ടുതുടങ്ങിയത്. ഒരിക്കല്‍ പോലും പ്രതീക്ഷിക്കാതെ നാലു സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരി. വലിയൊരു വിഭാഗം കര്‍ഷകരുണ്ട് ഹിമാചലില്‍ ഇവര്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായകമായിരുന്നു.

എന്നിട്ടും മോദി സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ഹിമാചലില്‍ മാത്രമല്ല കര്‍ണാടകത്തിലെ ഹംഗലിലെ മുഖ്യമന്ത്രിയുടെ കോട്ടയാണ് വീണത്. ഇതെല്ലാം ബിജെപിക്കുള്ള വലിയ സന്ദേശമായിരുന്നു. കര്‍ഷക സംഘടനകള്‍ എല്ലാ സംസ്ഥാനങ്ങളിലുമെത്തി ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിക്കാതിരുന്ന ബി.ജെ.പി സിഖുകാരെ സമാധാനിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.

ഈ മാസമാദ്യം നടന്ന ബി.ജെ.പി എക്‌സിക്യൂട്ടീവ് മീറ്റിംഗിന്റെ ഭൂരിഭാഗവും സിഖ് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീരുമാനങ്ങളെടുക്കാനായി നീക്കിവെച്ചു. കാര്‍ഷിക ബജറ്റും വിളകളുടെ വിലയും വര്‍ദ്ധിപ്പിക്കുക, പാകിസ്താനിലെ സിഖ് മതത്തിന്റെ ഏറ്റവും വിശുദ്ധമായ ആരാധനാലയങ്ങളിലൊന്നിലേക്ക് ചരിത്രപരമായ ഇടനാഴി വീണ്ടും തുറക്കുക,ഡല്‍ഹിയില്‍ സിഖ് കലാപം എന്നിവയും അജണ്ടയിലുണ്ടായി. കാര്‍ഷികനിയമങ്ങളുടെ പേരില്‍ സിഖ് സമുദായം അകന്നുപോകുന്നതിലും സര്‍ക്കാര്‍ അസ്വസ്ഥരായിരുന്നു. നിയമങ്ങള്‍ അസാധുവാക്കുന്നതിലൂടെ, കര്‍ഷകര്‍ക്ക് പൊതുവെയും സിഖുകാരില്‍ പ്രത്യേകിച്ചും വിശ്വാസം വീണ്ടെടുക്കാനാകുമെന്ന് മോദി പ്രതീക്ഷിക്കുന്നു.

അടുത്ത വര്‍ഷം ആദ്യം സുപ്രധാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലേക്ക് അതിവേഗമാണ് കര്‍ഷക സമരം വ്യാപിച്ചത്. കിഴക്കന്‍ യുപിയിലെ സരായ് മേഖലയില്‍ ലഖിംപുര്‍ ഖേരി വിഷയവും സാധാരണ കര്‍ഷകരില്‍ ബിജെപി വിരോധമുണ്ടാക്കി. പടിഞ്ഞാറന്‍ യുപിയിലെ 70 സീറ്റുകളില്‍ മാത്രമല്ല, കിഴക്കോട്ടും കര്‍ഷക രോഷം വ്യാപിക്കുന്നതു ദോഷം ചെയ്യുമെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു. നിയമം പിന്‍വലിക്കുന്നതോടെ വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

പഞ്ചാബിലെ മുന്നേറ്റം എന്നതാണ് മോദിയുടെ പ്രഖ്യാപനത്തിന്റെ മറ്റൊരു ലക്ഷ്യം. അമരീന്ദര്‍ സിംഗിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. നിയമങ്ങള്‍ പിന്‍വലിക്കുന്നതോടെ അമരീന്ദറുമായി സഖ്യം എന്ന കാര്യം ഉറപ്പായി. ശിരോമണി അകാലിദളും ഇനി പഴയ പടി തന്നെ മോദിക്കൊപ്പം നില്‍ക്കും. ഇങ്ങനെ വളരെ വലിയൊരു ലക്ഷ്യം ബിജെപിക്കുണ്ട്.

ഇതിലും പ്രധാനമായി, ചിതറിക്കിടക്കുന്ന പ്രതിപക്ഷം കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിക്കാനുള്ള സാധ്യതയാണ് നിയമം റദ്ദാക്കലിലൂടെ ഇല്ലാതായത്. പ്രതിപക്ഷത്തിന്റെ വലിയൊരു രാഷ്ട്രീയ ആയുധമാണ് കര്‍ഷകസമരം. അതില്ലാതാക്കലും ഇതിന് പിന്നിലെ വലിയ ലക്ഷ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago