HOME
DETAILS
MAL
ജി.എല്‍.പി സ്കൂള്‍ സ്മാര്‍ട്ടാകുന്നു
backup
August 28 2016 | 22:08 PM
കിഴിശ്ശേരി: കുഴിയംപറമ്പ് ജി.എല്‍.പി സ്കൂള്‍ സ്മാര്‍ട്ടാവുന്നു. സ്കൂളില്‍ സ്മാര്‍ട്ട് റൂം തുടങ്ങുന്നതിനടക്കം വിവിധ പദ്ധതികള്‍ക്ക് പി.കെ ബഷീല്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടണ്ടില്‍ നിന്ന് തുക അനുവദിച്ചതോടെയാണ് സ്കൂളിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുമുളച്ചത്.
മൂന്ന് ക്ലാസ്റൂം, സ്മാര്‍ട്ട് ക്ലാസ് റൂം, കംപ്യൂട്ടര്‍ എന്നിവക്കായി 30 ലക്ഷം രൂപയാണ് എം.എല്‍.എ ഫണ്ടില്‍ നിന്നു അനുവദിച്ചത്. സ്കൂള്‍ സ്മാര്‍ട്ടാവുന്നതിന്റെ മുന്നോടിയായി എല്ലാ വിദ്യാര്‍ഥികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കി. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പി.ടി.എ പ്രസിഡന്റ് ബാവ വിസപ്പടി നിര്‍വഹിച്ചു. പ്രധാനാധ്യാപകന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."