ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ് ലെസണ്‍: എം.എ റഷീദിന് ഗിന്നസ് റെക്കോര്‍ഡ് സമ്മാനിച്ചു
ദുബൈ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ് ലെസസണിന് ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് നേടിയ പവര്‍ അപ് വേള്‍ഡ് കമ്യൂണിറ്റി (പിഡബഌുസി) സിഎംഡിയും ഇന്റര്‍നാഷണല്‍ ബിസിനസ് ട്രെയ്‌നറുമായ എം.എ റഷീദിന് ദുബൈ എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ സഈദ് ഉബൈദ് അല്‍ ഫലാസി ഗിന്നസ് അവാര്‍ഡ് സമര്‍പ്പിച്ചു.
73 മണിക്കൂറും 15 മിനിറ്റും തുടര്‍ച്ചയായി ട്രെയ്‌നിംഗ് കഌസ് നടത്തിയതിനാണ് എം.എ റഷീദിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുത്തു. നേരത്തെ മറ്റു അഞ്ച് റെക്കാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ ചടങ്ങില്‍ വിവിധ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ 'കലാംസ് വേള്‍ഡ് റെക്കോര്‍ഡ്' യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാനും; 'ബെസ്റ്റ് ഓഫ് ഇന്ത്യാ വേള്‍ഡ് റെക്കോര്‍ഡ്' യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹയും; 'യുആര്‍എഫ് ഏഷ്യാ വേള്‍ഡ് റെക്കോര്‍ഡ്' റിയാസ് ചേലേരി സാബീല്‍ പാലസും; 'അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്' സ്‌കൈ ഇന്റര്‍നാഷണല്‍ എംഡി അഷ്‌റഫ് മായഞ്ചേരി, പഌ് പോയിന്റ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ മുഹമ്മദ് സഈദ് അല്‍സുവൈദി എന്നിവര്‍ ചേര്‍ന്നും അദ്ദേഹത്തിന് സമര്‍പ്പിച്ചു.
പിഡബഌുസിയെ പരിചയപ്പെടുത്തി സംഘടനയുടെ തായ്‌ലാന്റ് ലീഡറും സ്‌കോഷ്യ ബാങ്ക് റിട്ട. വൈസ് പ്രസിഡന്റുമായ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സ്വാഗത ഭാഷണം നിര്‍വഹിച്ചു. സംഘടനയുടെ ദൗത്യത്തെ കുറിച്ച് ഖത്തറിലെ ലീഡര്‍ ഫൈസല്‍ കായക്കണ്ടി സംസാരിച്ചു. ദുബൈ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം, പിഡബ്‌ള്യുസി യുഎഇ ലീഡറും സ്‌കൈ ഇന്റര്‍നാഷണല്‍ എംഡിയുമായ നൗഷാദ് അലി, പിഡബഌുസി സൗദി ലീഡറും അലൂബ് ഗ്രൂപ് എംഡിയുമായ അഷ്‌റഫ് എറമ്പത്ത്, സഊദി ലീഡറും അലൂബ് ഗ്രൂപ് ജനറല്‍ മാനേജരുമായ നാസര്‍ വണ്ടൂര്‍, സംഘടനയുടെ യുകെ ലീഡറും വാട്ടര്‍ലൈന്‍ യുകെ ഫിനാന്‍സ് ഹെഡുമായ വളപ്പില്‍ സഹീര്‍, പിഡബ്‌ള്യുസി ഇന്ത്യാ ലീഡറും എംഎ സൊല്യൂഷന്‍സ് ജനറല്‍ മാനേജരുമായ അബ്ദുല്‍ റഷീദ്, സംഘടനയുടെ ഇന്ത്യാ ലീഡറും ചക്രവര്‍ത്തി ഗ്രൂപ് എംഡിയുമായ വിവേക്, യുഎഇ ലീഡര്‍ ഇസ്മായില്‍ വി.പി, ബഹ്‌റൈന്‍ ലീഡറും സ്‌കൈ ഇന്റര്‍നാഷണല്‍ എംഡിയുമായ അഷ്‌റഫ് എന്നിവര്‍ ആശംസ നേര്‍ന്നു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരി പുസ്തക പ്രകാശനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.
ഫെല്ല ഫാത്തിമയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഹാലി സുമിന്‍ ഉപഹാരം നല്‍കി.
പിഡബ്‌ള്യുസി യുഎഇ ലീഡറും പ്ലസ് പോയിന്റ് ഗ്രൂപ് ഓഫ് കമ്പനീസ് എംഡിയുമായ ഫൈസല്‍ വി.പി ചടങ്ങില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.
'ഇന്‍സ്പയര്‍ ദി വേള്‍ഡ്' മുദ്രാവാക്യവുമായി പിഡബ്‌ള്യുസി വിലയേറിയ സംഭാവനകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍, വിശേഷിച്ചും കോവിഡ് മാഹാമാരി കാലയളവില്‍ മലയാളി ബിസിനസ് സമൂഹത്തിന് നല്‍കിയതെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.എ റഷീദ് പറഞ്ഞു. 10 രാജ്യങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ ലീഡര്‍മാരുടെ നേതൃത്വത്തില്‍ ബിസിനസിലെ സങ്കീര്‍ണ വശങ്ങളെ കുറിച്ചുള്ള അറിവും പ്രാവര്‍ത്തികമാക്കി വിജയിപ്പിച്ച നല്ല വ്യാപാര വിനിമയ ശീലങ്ങളും മലയാളി ബിസിനസ് ഉടമകള്‍ക്കും പുതിയ മലയാളി ബിസിനസ് സംരംഭകര്‍ക്കും പകരാന്‍ സാധിച്ചു. മഹാമാരി ഘട്ടത്തി
ല്‍ മലയാളി വ്യാപാരിവ്യവസായി സമൂഹത്തിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പ്രചോദനം പകരാനായി.
പ്രശ്‌നങ്ങളെ അവസരങ്ങളാക്കി മാറ്റുകയെന്ന തത്ത്വം സ്വീകരിച്ച്, മാറിയ സാഹചര്യങ്ങളെ മറികടന്ന് അഭിവൃദ്ധിയിലേക്ക് മുന്നേറാനാകുന്ന പരിഹാരങ്ങള്‍ നിര്‍ദേശിച്ചും, സാങ്കേതികത്വവും മാനുഷിക വിഭവ ശേഷിയും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയും ലക്ഷ്യത്തിലെത്താനുള്ള നടപടികള്‍ പിഡബഌുസി സ്വീകരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വരുംകാലങ്ങളിലും നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ച് മുന്നേറാന്‍ മലയാളി ബിസിനസ് സമൂഹത്തെ സഹായിക്കലാണ് പിഡബ്‌ള്യുസിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."