HOME
DETAILS

നിയമം നീക്കുംവരേയും ആവശ്യങ്ങള്‍ അംഗീകരിക്കും വരേയും സമരം; നിലപാടിലുറച്ച് കര്‍ഷകര്‍ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതും

  
backup
November 21 2021 | 10:11 AM

national-farmers-say-protests-to-go-on-till-laws-repealed-2021

ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

നാളത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനല്‍കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കര്‍ഷകര്‍ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളില്‍കൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.

താങ്ങുവില സംബന്ധിച്ച് നിയമപരിരക്ഷ ഉറപ്പാക്കുക, നിര്‍ദിഷ്ട വൈദ്യുതി(ഭേദഗതി) ബില്‍ 2020 പിന്‍വലിക്കുകയും സബ്‌സിഡി നിരക്കില്‍ വൈദ്യുതി നല്‍കുന്നത് തുടരുകയും ചെയ്യുക, വായുമലിനീകരണ നിരോധനബില്ലിലെ കര്‍ഷകവിരുദ്ധ ഭാഗം ഒഴിവാക്കുക, സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുക, സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ്മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതും. അനുകൂലമായ പ്രതികരണമുണ്ടായില്ലെങ്കില്‍ 27ന് വീണ്ടും യോഗം ചേരുമെന്നും ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കര്‍ഷകര്‍ അറിയിച്ചു. സിംഗു അതിര്‍ത്തിയിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച യോഗം നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago