പാര്‍ട്ടിയില്‍ ഭിന്നതയില്ല;മന്ത്രിസഭാ പുന:സംഘടനയില്‍ സന്തോഷം: സച്ചില്‍ പൈലറ്റ്
ന്യൂഡല്‍ഹി: രാജസ്ഥാന്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ സന്തോഷമെന്ന് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും പുനഃസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
'2023ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. 15 പുതിയ മന്ത്രിമാര്‍ സ്ഥാനമേല്‍ക്കാന്‍ പോകുകയാണ്. ദളിത് പ്രാതിനിധ്യമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടിയെ സംബന്ധിച്ച് ഭാവിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പുതിയ ആളുകളെ രംഗത്തിറക്കുകയും വേണം. ബിജെപിയുടെ നയങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതും നാം കണ്ടു. വലിയ രാഷ്ട്രീയ സമ്മര്‍ദത്തെയാണ് ഇത് സൂചിപ്പിക്കുന്നത്'. സച്ചിന്‍ പൈലറ്റ് പറഞ്ഞു.
പുതിയ മന്ത്രിസഭയില്‍ നാല് ദളിത് മന്ത്രിമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്, വളരെക്കാലമായി ഞങ്ങളുടെ സര്‍ക്കാരില്‍ ദളിത് പ്രാതിനിധ്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."