HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ് പിരിവിലും മുന്നിൽ സി.പി.എം; കിട്ടിയത് 58 കോടി കോൺഗ്രസിന് 36 കോടിയും ബി.ജെ.പിക്ക് എട്ടു കോടിയും കിട്ടി

  
backup
November 22 2021 | 08:11 AM

563-5463


സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടികളിലേക്ക് ഒഴുകിയതും പാർട്ടികൾ ഒഴുക്കിയതുമായ പണത്തിന്റെ കണക്കുകൾ പുറത്ത്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് സി.പി.എമ്മിനാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടികൾ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 58.86 കോടി രൂപയാണ് സി.പി.എമ്മിന് ലഭിച്ചത്. കോൺഗ്രസിന് 36.96 കോടി സംഭാവനയായി ലഭിച്ചപ്പോൾ ബി.ജെ.പിക്ക് 8.65 കോടിയാണ് ലഭിച്ചത്.സി.പി.ഐക്ക് 5.13 കോടിയും കേരള കോൺഗ്രസി(എം)ന് 63.22 ലക്ഷവും ലഭിച്ചു.


സി.പി.എം പരസ്യത്തിന് 17 കോടിയാണ് ചെലവഴിച്ചത്. കോൺഗ്രസ് 16 കോടിയും ബി.ജെ.പി 7.92 കോടിയും ചെലവഴിച്ചു. സ്ഥാനാർഥികൾക്ക് സി.പി.എം 4.21 കോടിയും കോൺഗ്രസ് 11.56 കോടിയും ബി.ജെ.പി 9.18 കോടിയും നൽകി. സി.പി.എമ്മിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥി വിഹിതം ലഭിച്ചത് പി.എ മുഹമ്മദ് റിയാസിനാണ്, 22 ലക്ഷം. കെ.കെ രാമചന്ദ്രന് 22 ലക്ഷവും ആർ.ബിന്ദുവിന് 20 ലക്ഷവും ലഭിച്ചു. കോൺഗ്രസിൽ ഷാഫി പറമ്പിലിനാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥിവിഹിതം ലഭിച്ചത്, 23 ലക്ഷം. ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രന് കോന്നിയിലേക്ക് 40 ലക്ഷവും മഞ്ചേശ്വരത്തേക്ക് 15 ലക്ഷവും ലഭിച്ചു. എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് 15 ലക്ഷം വീതമാണ് ബി.ജെ.പി നൽകിയത്. വിമാനയാത്രയ്ക്കും ഹെലികോപ്റ്റർ യാത്രയ്ക്കും ബി.ജെ.പി 2.45 കോടി ചെലവഴിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രയ്ക്ക് 43 ലക്ഷവും യോഗി ആദിത്യനാഥിൻ്റെ യാത്രയ്ക്ക് 25 ലക്ഷവും ചെലവായി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും യാത്രയ്ക്കായി 1.57 കോടി ചെലവായി.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago