HOME
DETAILS
MAL
ഹോണ്ട നവി ഇനി അമേരിക്കന്‍ നിരത്തുകളില്‍
backup
November 22 2021 | 11:11 AM
ബൈക്കിന്റെ രൂപഭംഗിയും സ്‌കൂട്ടറിന്റെ സവിശേഷതകളും ഒത്തിണക്കി ഹോണ്ട പുറത്തിറക്കിയ നവി ഇനി അമേരിക്കന്‍ നിരത്തുകളിലേക്ക്.
കാഴ്ചയില്‍ ഏറെ കുഞ്ഞനായിരുന്നെങ്കിലും 110 സി.സി. എന്‍ജിന്റെ കരുത്തുമായാണ് ഈ സ്‌കൂട്ടര്‍ എത്തിയിരുന്നത്. എന്നാല്‍, ഇന്ത്യയില്‍ പ്രതീക്ഷിച്ച വിജയം കാണാന്‍ കഴിയാത്തതിനാല്‍ 2020 മാര്‍ച്ചോടെ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
എന്നാലിപ്പോള്‍ അമേരിക്കയില്‍ നവി അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. 2022 ജനുവരിയില്‍ തന്നെ ഈ വാഹനം അമേരിക്കന്‍ നിരത്തുകളില്‍ ഓടിത്തുടങ്ങും. ഫെബ്രുവരിയില്‍ കാലിഫോര്‍ണിയയിലും എത്തിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. 1807 ഡോളര്‍(1.34 ലക്ഷം രൂപ) ആയിരിക്കും ഇതിന്റെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."