HOME
DETAILS
MAL
കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു; ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് റിപ്പോര്‍ട്ട്
backup
November 23 2021 | 04:11 AM
കൊച്ചി: കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് മര്‍ദനത്തിന് കാരണം. ആന്റണി ജോണ്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചത്. ഈ മാസം 11നാണ് സംഭവം നടന്നത്. എറണാകുളം സൗത്ത് പൊലിസ് കേസെടുത്തു. ആലുവ സ്വദേശി ഫൈസലിന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്ന് യുവാവ് പൊലിസിന് മൊഴി നല്‍കി. ഗുണ്ടാ നേവ് മരട് അനീഷിന്റെ സുഹൃത്താണ് ആന്റണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."