HOME
DETAILS
MAL
ദുല്‍ഖര്‍ മുത്താണ്, പക്ഷേനിയമം എല്ലാവര്‍ക്കും ബാധകം; കുറുപ്പിന്റെ പ്രമോഷന്‍ വാഹനത്തിനെതിരെ മല്ലു ട്രാവലര്‍
backup
November 23 2021 | 07:11 AM
കോഴിക്കോട്: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പിന്റെ' പ്രമോഷന്‍ വാഹനത്തിനെതിരെ വിമര്‍ശനവുമായി വ്ളോഗര്‍ മല്ലു ട്രാവലര്‍. സിനിമ പ്രമോഷന് വേണ്ടി കുറുപ്പിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം ചൂണ്ടിക്കാട്ടിയാണ് മല്ലു ട്രാവലറിന്റെ വിമര്‍ശനം. സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ പേരില്‍ പിടിച്ചെടുത്ത മറ്റൊരു വാഹനം തുരുമ്പെടുക്കാന്‍ തുടങ്ങി. ആ അവസരത്തില്‍ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുന്നതില്‍ എംവിഡി കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലര്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അപ്പനു അടുപ്പിലും ആവാം ,
ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ??
സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ??
സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ?
നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ,
എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്
100 % ഇത് നിയമ വിരുദ്ധം ആണു
(ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത് കണ്ട് ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ ,
സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു.
പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ.
MVD Kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."