'നീതികേടിന്റെ 600 ദിനങ്ങള്‍' ; സി.എ.എ വിരുദ്ധ സമരത്തിന്റെ പേരില്‍ മീരാന്‍ ഹൈദര്‍ തടവിലായിട്ട് ഒന്നര വര്‍ഷം പിന്നിട്ടു
ന്യൂഡല്‍ഹി: മീരാന്‍ ഹൈദറിനെ ഓര്‍ക്കുന്നോ. നമ്മില്‍ പലരും മറവിക്കയത്തിലേക്ക് തള്ളിക്കളഞ്ഞ അനേകായിരം സമരയുവത്വങ്ങളില്‍ ഒന്ന്. ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി. ഡല്‍ഹി വംശഹത്യാ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് മീരാന്‍ ഹൈദറിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. 2020 ഏപ്രിലില്‍ ആയിരുന്നു അറസ്റ്റ്.
മീരാന്‍ ഹൈദറിന്റെ മോചനത്തിനായി സോഷ്യല്‍ മീഡിയാ ക്യാംപയിന്‍നടത്തുകയാണ് ആക്ടിവിസ്റ്റകളും വിദ്യാര്‍ത്ഥികളും. യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് എന്ന ആക്ടിവിസ്റ്റ് കൂട്ടായ്മ, എസ്.ഐ.ഒ, എ.ഐ.എസ്.എ തുടങ്ങിയ സംഘടനകളാണ് ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
600 ദിവസത്തെ അന്യായ തടവ്
600 ദിവസത്തെ അനീതി
600 ദിവസം ജാമ്യമില്ലാതെ
ഇതാണ് ക്യാംപയിന്‍.
600 Days of Unjust Imprisonment
— United Against Hate (@UahIndia) November 22, 2021
600 Days of Injustice
600 Days Without Bail#ReleaseMeeranHaider #MeeranHaider pic.twitter.com/vY83WWmRsd
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ യുവജന വിഭാഗം ഡല്‍ഹി അധ്യക്ഷനായിരുന്നു മീരാന്‍ ഹൈദര്‍. സഫൂറ സര്‍ഗാറിനൊപ്പമാണ് മീരാന്‍ അറസ്റ്റിലായത്.
600 days of Injustice!
— AISA - Delhi University (@aisa_du) November 22, 2021
Release Meeran Haider Immediately.#ReleaseMeeranHaider#ReleaseAllPoliticalprisoners pic.twitter.com/M8EsfYzPL4
ഫെബ്രുവരി അവസാന വാരത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശഹത്യയില്‍ 54 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കു നേരെ സംഘടിത ആക്രമണം നടത്തുകയായിരുന്നു.
600 Days of Injustice.#ReleaseMeeranHaider#ReleaseAllPoliticalPrisoners pic.twitter.com/dsuFDgGHf3
— SIO - Jamia Millia Islamia (@SIOJamia) November 22, 2021
കലാപം നടത്താന്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് മീരാന്‍ ഹൈദറിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഗുണ്ടകളെ സംഘടിപ്പിക്കാനും അക്രമം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങള്‍ അറിയിക്കാനും മീരാന്‍ വാട്ട്‌സ്ആപ്പ് ഉപയോഗിച്ചുവെന്നാണ് ഡല്‍ഹി പൊലിസ് പറഞ്ഞത്.
സമാധാനവും സാഹോദര്യവും പുലരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിട്ടും ചില മേഖലകളില്‍ അക്രമം നടത്തിയെന്നും പൊലിസ് പറഞ്ഞു.
600 days have passed since Jamia scholar Meeran Haider was arrested.
— Dr. Abhay Kumar (@abhaykumarjnu) November 22, 2021
Is he in jail because he comes from a marginalised community? #ReleaseMeeranHaider#MeeranHaider #ReleaseAllPoliticalPrisoners #ReleaseAllDetainees#Jamia#jamiamilliaislamia#sharjeel#UmarKhalid pic.twitter.com/bBaQW5dn7D
മീരാന്റെ മോചനത്തിനായി സാമൂഹിക രംഗത്തെ പലരും രംഗത്തെത്തുന്നു. രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാറിനെതിരെ ഉന്നയിക്കുന്നത്. പ്രത്യേക സമുദായത്തില്‍ പെട്ടയാളായതിനാലാണോ മീരാന്‍ ഇപ്പോഴും തടവില്‍ കഴിയുന്നത് ഡോ. അഭയ് കുമാര്‍ ചേദിക്കുന്നു.
600 Day's of injustice!
— Fahad Ahmad (@FahadZirarAhmad) November 22, 2021
Meeran Haider Research scholar of JMI languishing behind bar's for raising voice against state incarceration of Muslims
Meeran is our hero, #RepealUAPA #FreeMeeranHaider pic.twitter.com/PjVb5kZ7FX
മീരാന്‍ ഞങ്ങളുടെ ഹീറോ എന്നാണ് വിദ്യാര്‍ത്ഥി നേതാവായ ഫഹദ് അഹമദ് ട്വീറ്റ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."