കുഞ്ഞിനെ കാണാന്‍ അനുപമയ്ക്ക് അനുമതി നല്കി ശിശുക്ഷേമ സമിതി
തിരുവനന്തപുരം: കുഞ്ഞിനെ കാണാന്‍ അനുമതി നല്കി സംസ്ഥാന ശിശുക്ഷേമ സമിതി. ഇന്ന് തന്നെ നിര്‍മ്മല ഭവനിലെത്തി അനുപമ കുഞ്ഞിനെ കാണും.ഭര്‍ത്താവ് അജിത്തിനും കുഞ്ഞിനെ കാണാന്‍ അനുമതി നല്കി. ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റിവായ സാഹചര്യത്തിലാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാനായി സംസ്ഥാന ശിശു ക്ഷേമ സമിതി അനുമതി നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സമര പന്തലില്‍ നിന്നും പുറപ്പെട്ട അനുപമ നിര്‍മ്മല ശിശു ഭവനിലെത്തി.
ഡി.എന്‍.എ പരിശോധന ഫലംത്തില്‍ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞിരുന്നു. അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ കുഞ്ഞിന്റെ ഡി.എന്‍.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാണ് സാമ്പിളുകള്‍ പരിശോധിച്ചത്.
കുഞ്ഞിനെ കിട്ടുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്ന് അമ്മ അനുപമ പ്രതികരിച്ചു. കുഞ്ഞിനെ ലഭിക്കാന്‍ ഇനി കുറച്ച് നിയമ നടപടികള്‍ മാത്രമേയുള്ളു. എത്രയും വേഗം കുഞ്ഞിനെ കൈയില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."