HOME
DETAILS
MAL
സിഖ് കര്‍ഷകരെ അവഹേളിച്ചു; നടി കങ്കണക്കെതിരെ കേസ്
backup
November 23 2021 | 14:11 PM
ഡല്‍ഹി: സിഖ് കര്‍ഷകരെ ഖാലിസ്ഥാനികളെന്ന് വിളിച്ചതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ മുംബൈ സബര്‍ബന്‍ ഖാര് പൊലിസ് കേസെടുത്തു. 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതായി കാണിച്ച് സിഖ് സമുദായാംഗങ്ങള്‍ നല്കിയ പരാതിയിലാണ് നടപടി. മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന 47 കാരന് അമര്‍ജിത്ത് സിങ് സന്ദു, ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി, ശിരോമണി അകാലിദള്‍ നേതാക്കള്‍ എന്നിവരാണ് പരാതി നല്‍കിയിരുന്നത്.
1984ലെ സിഖ് കൂട്ടക്കൊല ഓര്‍മിപ്പിച്ച കങ്കണ സംഭവം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ആസൂത്രിതമായ നീക്കമാണെന്ന് സൂചിപ്പിക്കുകയും അന്ന് സിഖുകാര്‍ ഇന്ദിരയുടെ ഷൂവിനു താഴെ ചവിട്ടിയരക്കപ്പെട്ടെന്നും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."