മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; തമിഴ്നാട് നാല് ഷട്ടറുകള്‍ കൂടി തുറന്നു; പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജലനിരപ്പ് ഉയരുന്നത്. 141.55 അടിയായി ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് നാല് ഷട്ടറുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, ഇന്ന് രാവിലെ എട്ടിന് സ്പില്‍വേയിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ഇതിന് പുറമേയാണ് നാലു ഷട്ടറുകള്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ആകെ 2000 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്.
ആളിയാര്‍ അണക്കെട്ടിലും ജലനിനിരപ്പ് ഉയരുകയാണ്. ഇവിടെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 11ഷട്ടറുകള്‍ 12 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ചിറ്റൂര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."