HOME
DETAILS

കർഷകർ നൽകുന്ന പാഠം

  
backup
November 24 2021 | 03:11 AM

%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b5%bc-%e0%b4%a8%e0%b5%bd%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%82

കെ.എൻ.എ ഖാദർ

മോദി സർക്കാർ പാർലമെന്റിൽ അതിവേഗം ചുട്ടെടുത്ത മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലക്ഷക്കണക്കിന് കർഷകർ നടത്തിയ സമരം ഒരു വർഷക്കാലം തുടർന്നു. കോർപറേറ്റ് ഭീമന്മാർക്ക് വ്യവസായങ്ങൾക്കു പുറമേ കൃഷിയും ഏൽപ്പിച്ചുകൊടുക്കാനുള്ളതായിരുന്നു നിയമങ്ങൾ. ഇപ്പോൾ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതുകൊണ്ടാവാം പ്രധാനമന്ത്രി പ്രസ്തുത നിയമങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിക്കുകയും രാജ്യത്തോട് മാപ്പ് പറയുകയും ചെയ്തിരിക്കുന്നത്. പാർലമെന്റ് സമ്മേളനത്തിൽവച്ച് നിയമം റദ്ദ് ചെയ്യുന്നതുവരെയും സമരം തുടരുക തന്നെ ചെയ്യുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരിക്കുന്നു. കർഷക സമര സമിതിയുടെ അതിപ്രധാനമായ മറ്റു ചില ആവശ്യങ്ങളിലും തീരുമാനം ഉണ്ടാക്കണമെന്നും അവർ പറയുന്നു. താങ്ങുവില നിശ്ചയിച്ചുകൊണ്ടുള്ള നടപടികൾ അതിലൊന്നാണ്. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുകയും വേണം. നിയമം പിൻവലിക്കാനുള്ള തീരുമാനത്തെ അവർ സ്വാഗതം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ഈ നിയമങ്ങൾ വീണ്ടും പാസാക്കുമെന്നുവരെ ചില ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചിട്ടുള്ളതും സംശയം ജനിപ്പിക്കുന്നതാണ്.


ഫാസിസ്റ്റ് സ്വഭാവമുള്ള ഏകാധിപതികൾ നയിക്കുന്ന ഒരു സർക്കാരിനെ ജനാധിപത്യ മാർഗത്തിലൂടെ പ്രക്ഷോഭം നടത്തി മുട്ടുകുത്തിക്കുന്നതിൽ കൃഷിക്കാർ എന്തായാലും ഇപ്പോൾ വിജയം വരിച്ചിരിക്കുന്നു. സർക്കാർ അവരുടെ ആവനാഴിയിലെ അടവുകൾ പലതും പയറ്റി നോക്കിയെങ്കിലും കർഷകരുടെ ഐക്യവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും തകർക്കാൻ അവർക്ക് കഴിഞ്ഞില്ല. സുമാർ എഴുനൂറ് കൃഷിക്കാരുടെ ജീവൻ ഈ രണാങ്കണത്തിൽ ബലി കൊടുക്കേണ്ടിവന്നു. ഖലിസ്ഥാനികൾ, താലിബാനികൾ , തീവ്രവാദികൾ, രാജ്യദ്രോഹികൾ എന്നൊക്കെ പതിവുപോലെ ഇവരെയും വിളിച്ചു. സർക്കാരിനെ എതിർക്കുന്ന ആരും രാജ്യത്തെ എതിർക്കുന്നവരാണെന്ന സങ്കൽപ്പമാണ് നമ്മുടെ ഭരണക്കാർ കൊണ്ടുനടക്കുന്നത്. വെടിവയ്പ്പും ലാത്തിയടിയും ഗ്രനേഡ് പ്രയോഗവും കണ്ണീർ വാതകവും വേണ്ടത്ര പ്രയോഗിച്ചു, പീഡിപ്പിച്ച് പരുക്കേൽപ്പിച്ചു. അന്നവും വെള്ളവും വൈദ്യുതിയും നിഷേധിച്ചു. പ്രാദേശിക സംഘ്പരിവാർ പ്രവർത്തകരെ കൃഷിക്കാർക്കെതിരേ പലയിടത്തും ഇളക്കിവിട്ടു. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി കൊടി നാട്ടുവാൻ വരെ ഭരണക്കാർ ആളെ നിയോഗിച്ചു. കൃഷിക്കാർക്കെതിരേ രോഷം വളർത്താനാണത് ചെയ്തത്. സിഖ് വിഭാഗത്തിലെ യുവാവിനെ കൊന്ന് മൃതദേഹം വികൃതമാക്കി സമരക്കാർക്കിടയിൽ കൊണ്ടിട്ടുപോലും കർഷകരെ പ്രകോപിപ്പിച്ചു. ചൈനയിലെ ടിയാനൻമെൻ ചത്വരത്തിൽ നടത്തിയ പോലെ കൃഷിക്കാരുടെ മേൽ വാഹനം ഇടിച്ചുകയറ്റി ചിലരെ ചതച്ചരച്ചു കൊന്നു. ഒരു കേന്ദ്ര മന്ത്രിയുടെ അറിവോടെ അദ്ദേഹത്തിന്റെ പുത്രനെയും ഗുണ്ടകളെയും ഇതിനായി നിയോഗിച്ചു.കൃഷിക്കാരുടെ ന്യായമായ പരാതികളിലൊന്നു പോലും പരിഗണിച്ച് പൊലിസ് കേസെടുത്തില്ല. എന്നാൽ അവർക്കെതിരേ ധാരാളം കള്ളക്കേസുകൾ കെട്ടിച്ചമക്കുകയും ചെയ്തു. പലരെയും തടവറയിലാക്കി. ലക്ഷക്കണക്കിന് ട്രാക്ടറുകൾ നിരത്തിലിറക്കിയ കൃഷിക്കാർക്ക് പമ്പുകളിൽനിന്ന് ഇന്ധനം നിഷേധിച്ചു.സർവായുധസജ്ജരായി സമരക്കാരെ നേരിടാൻ വന്ന സർക്കാരിന്റെ നടപടികളിൽ കൃഷിക്കാർ പ്രകോപിതരായില്ല. അവർ ജനാധിപത്യത്തിലും സമാധാനത്തിലും ഉറച്ചുനിന്നു. തങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞതല്ലാതെ പ്രധാനമന്ത്രിയെയോ മറ്റു മന്ത്രിമാരേയോ ഭരിക്കുന്ന കക്ഷി നേതാക്കളെയോ അവർ ആക്ഷേപിച്ചതേയില്ല. വ്യക്തിഹത്യ ചെയ്തില്ല. രാഷ്ട്രീയമായി അവർ പക്ഷം പിടിച്ചില്ല. തങ്ങൾക്കുവേണ്ടിയല്ലാതെ അവർ സംസാരിച്ചതേയില്ല. ഒരു പാർട്ടിയുടെയും കെണിയിൽ വീണില്ല.


പഞ്ചാബിൽനിന്ന് കേന്ദ്രമന്ത്രിസഭയിൽ ഉണ്ടായിരുന്ന വനിതാ മന്ത്രി വളരെ നേരത്തെ രാജിവച്ചു. പ്രത്യക്ഷമായി ഒരു രാഷ്ട്രീയകക്ഷിയേയും കൂട്ടുപിടിച്ചുകൊണ്ട് സമരത്തിൽ മുന്നിൽ നിർത്തിയില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന ഐക്യവും സംഘടനാ ബോധവും ക്ഷമയും പക്വതയും സഹിഷ്ണുതയും അവർ പ്രകടിപ്പിച്ചു. അന്തസ്സുകെട്ട ഒരു വഴിയും അവർ സ്വീകരിച്ചതേയില്ല. ഈ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച ആരെയും അവർ തടഞ്ഞില്ല. സമരം ചെയ്യുന്ന യഥാർഥ കൃഷിക്കാരുടെ മഹാപ്രവാഹത്തിൽ അലിഞ്ഞുചേരാൻ താൽപ്പര്യമുള്ളവരെ അതിന് അനുവദിച്ചു. കൃഷിക്കാർ വയലുകൾ വിട്ട് കുടുംബസമേതം ഒരു വർഷകാലം കൊടുംവെയിലും മഞ്ഞും മഴയും പട്ടിണിയും ബുദ്ധിമുട്ടും കൊവിഡും സഹിച്ചുകൊണ്ട് ഒരുപരാതിയും പറയാതെ തെരുവോരങ്ങളിൽ അന്തിയുറങ്ങി. ഗ്രാമീണ ജീവിതം അപ്പടി ഭരണസിരാകേന്ദ്രങ്ങൾ കുടികൊള്ളുന്ന നഗരങ്ങളിലേക്ക് പറിച്ചുനട്ടു.എത്ര കാലവും സമരത്തിൽ ഉറച്ചുനിന്നു പോരാടാൻ തങ്ങൾക്ക് കഴിയുമെന്നവർ നേരിട്ട് തെളിയിച്ചു. സമരം ഒരു ജീവിതചര്യയായി മാറി. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും പുറത്തുനിർത്തി അവർ മുന്നിൽ നടന്നു. മറ്റു രാഷ്ട്രീയപ്പാർട്ടികളെയും നേതാക്കളെയും ഈ സമരം നയിക്കാൻ കൃഷിക്കാർ സമ്മതിച്ചിരുന്നുവെങ്കിൽ അത്തരം പാർട്ടികൾക്കെതിരെ ശക്തമായ വിമർശനങ്ങൾ അഴിച്ചുവിടാനുള്ള അവസരം കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും കിട്ടുമായിരുന്നു. അങ്ങനെ വന്നാൽ ആ എതിർപ്പുകളുടെ ഭാരം നിരപരാധികളായ കൃഷിക്കാരും ചുമക്കേണ്ടിവരുമായിരുന്നു.


സമരത്തിന്റെ മുന്നിൽ നിൽക്കാൻ ആഗ്രഹിച്ചവരും അതിനു ശ്രമിച്ചവരുമായ രാഷ്ട്രീയ നേതാക്കൾ എത്രയും ഉണ്ടായിരുന്നു. വിജയിക്കാനിടയുള്ള അത്ഭുതപൂർവമായ ഒരു ആൾക്കൂട്ടത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കാത്ത ഏത് നേതാവുണ്ട്. ഈ സമരത്തോട് ചേർന്നുനിൽക്കാൻ മാത്രമേ കൃഷിക്കാർ അനുവദിച്ചുള്ളൂ. ഒരു നിശ്ചിത അകലം പാലിച്ചുകൊണ്ട് തനതായ വ്യക്തിത്വവും ആസ്തിത്വവും തനിമയും വേറിട്ട് നിലനിർത്തുവാൻ കൃഷിക്കാർക്ക് കഴിഞ്ഞതും വിജയകാരണമായി തീർന്നു. പ്രധാനമായും പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളിലെ കൃഷിക്കാരും സിഖ് ജനതയുമാണ് ഈ സമരത്തിന്റെ ഉള്ളടക്കമായത്. ആർക്കും ചോദ്യം ചെയ്യാനാവാത്ത രാജ്യസ്‌നേഹത്തിന്റെ പ്രതിരൂപങ്ങളാണവർ. ധൈര്യവും സ്ഥൈര്യവും കരളുറപ്പും വേണ്ടത്രയുള്ള ഒരു ജനതയാണത്. അവർ ഒരുമ്പെട്ടിറങ്ങിയാൽ തടയാൻ ആർക്കും എളുപ്പമായിരുന്നില്ല.ഈ കർഷക കുടുംബങ്ങളിലെ ചെറുപ്പക്കാരിൽ അനേകായിരം പേർ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരും രാജ്യത്തിന്റെ കാവൽക്കാരുമാണ്. അതും കേന്ദ്ര സർക്കാരിനെ ചിന്തിപ്പിച്ചിരിക്കാം.


സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രംകണ്ട ഏറ്റവും ശക്തവും അനുകരണീയവുമായ ഒരു സമര മാതൃകയാണ് നമ്മുടെ അന്നദാതാക്കളായ കർഷകർ ഈ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തിന് കാണിച്ചു കൊടുത്തത്. ഇതിലേറെ പ്രയാസങ്ങൾ അനുഭവിക്കുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്കും എല്ലാ രാഷ്ട്രീയകക്ഷികൾക്കും ഇതിൽ ഗുണപാഠങ്ങളുണ്ട്. മതേതര, ജനാധിപത്യവാദികളും ഇന്ത്യയെ നേർവഴിക്ക് നയിക്കാൻ ആഗ്രഹിക്കുന്നവരുമായ രാഷ്ട്രീയകക്ഷികൾ ഇവരിൽനിന്ന് പഠിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago