കാർഷികനിയമങ്ങൾ സംബന്ധിച്ച സമിതി റിപ്പോർട്ട് പരസ്യപ്പെടുത്തണം ചീഫ് ജസ്റ്റിസിനോട് സമിതിയംഗം
ന്യൂഡൽഹി
കാർഷിക നിയമങ്ങൾ സംബന്ധിച്ച് സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമിതിയംഗം അനിൽ ഗാൻവാത് ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് കത്ത് നൽകി.
കാർഷിക നിയമങ്ങൾ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ പിൻവലിക്കാൻ പോകുന്ന സാഹചര്യത്തിൽ സമിതിയുടെ റിപ്പോർട്ടിന് ഇനിയങ്ങോട്ട് പ്രസക്തിയില്ലെങ്കിലും കർഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടിലെ നിർദേശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാർഷിക നിയമങ്ങൾ സംബന്ധിച്ച തെറ്റിദ്ധാരണ മാറ്റാൻ റിപ്പോർട്ടിന് കഴിയുമെന്നും കത്തിൽ പറയുന്നു.
കാർഷിക നിയമങ്ങൾ ജനുവരി 12ന് സുപ്രിംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് സമിതിയെ നിയോഗിച്ചത്. മാർച്ച് 13ന് സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."