പൊന്നാന്നി-പടിഞ്ഞാറേക്കര ബോട്ട് സര്‍വിസ് നിര്‍ത്തിവച്ചു
പൊന്നാനി: പൊന്നാനി അഴിമുഖത്തുനിന്നു പടിഞ്ഞാറേക്കരയിലേക്കുള്ള യാത്രാ ബോട്ട് സര്‍വിസ് നിര്‍ത്തിവച്ചു. ഇതോടെ ഇതിനെ ആശ്രയിക്കുന്ന നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. സര്‍വിസ് നിര്‍ത്തിവച്ചത് അറ്റകുറ്റപ്പണിക്കാണെന്നാണ് ന്യായീകരണം.
കനത്ത അടിയൊഴുക്കുള്ള ഭാഗത്ത് ഒരു വര്‍ഷമായി സര്‍വിസ് നടത്തുന്ന ഈ ബോട്ട് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നഗരസഭയ്ക്കു സമര്‍പ്പിച്ചിട്ടില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ കഴിഞ്ഞ ഒരു വര്‍ഷമായി ബോട്ടിന് സര്‍വിസ് നടത്താന്‍ സൗകര്യം ചെയ്ത നഗരസഭാ ഭരണസമിതി ഇതോടെ വെട്ടിലായിരിക്കുകയാണ്.
നിരവധി യാത്രക്കാരാണ് ഈ ബോട്ടിനെ ദിനംപ്രതി ആശ്രയിക്കുന്നത്. സര്‍വിസ് നിര്‍ത്തിയതോടെ ഇന്നു മുതല്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ കിലോമീറ്ററുകള്‍ ചുറ്റി വേണം പൊന്നാനിയിലെത്താന്‍. നേരത്തേ ഈ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ചങ്ങാടം നിറയെ യാത്രക്കാരുമായി കടലിലേക്ക് ഒഴുകിപ്പോയിരുന്നു. കിലോമീറ്ററുകളോളം കടലിലേക്ക് ഒഴുകിപ്പോയ ചങ്ങാടത്തെ അന്നു മത്സൃബന്ധന ബോട്ടുകള്‍ ഉപയോഗിച്ചു കെട്ടിവലിച്ചാണ് കരയ്‌ക്കെത്തിച്ചത്. അന്നും ചങ്ങാടത്തിനു ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല.
ചമ്രവട്ടം പാലം വന്നതോടെ ജങ്കാര്‍ സര്‍വിസ് നിര്‍ത്തിവച്ച പശ്ചാത്തലത്തിലാണ് ചങ്ങാടം തുടങ്ങിയത്.
ഇതു സുരക്ഷിതമല്ലെന്നു ബോധ്യമായതോടെയാണ് നഗരസഭ കരാറടിസ്ഥാനത്തില്‍ യാത്രാ ബോട്ട് സര്‍വിസ് തുടങ്ങിയത്. തിരൂര്‍ കേന്ദ്രമായുള്ള ഒരു സൊസൈറ്റിയാണ് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."