ദത്ത് വിവാദം: മുഖ്യമന്ത്രി അടക്കം അറിഞ്ഞു നടത്തിയ മനുഷ്യക്കടത്ത്- വിഡി സതീശന്‍
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി മുഖ്യമന്ത്രി അടക്കം അറിഞ്ഞു നടത്തിയ മനുഷ്യക്കടത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശിശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുന്നത് എല്ലാം നേരത്തെ അറിയാമായിരുന്നതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഡബ്ല്യുസി പിരിച്ചുവിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അനുപമയുടെ കുഞ്ഞാണെന്ന് മനസ്സിലായിട്ടും ഇതില്‍ ഗൂഡാലോചന നടത്തി. അനുപമയുടെ പരാതി ഉണ്ടായിട്ടും ദത്ത് നടപടികള്‍ തുടര്‍ന്നു. കുഞ്ഞിനെ പിതാവ് അന്വേഷിച്ചു വന്നിട്ടും ഇവര്‍ അനുകൂല നടപടി സ്വീകരിച്ചില്ല. അമ്മ കുഞ്ഞിനെ അന്വേഷിച്ച് എത്തിയപ്പോള്‍ ദത്ത് നടപടി സ്ഥിരപ്പെടുത്താന്‍ ശിശുക്ഷേമ സമിതി കോടതിയില്‍ പെറ്റീഷന്‍ നല്‍കി.
പാര്‍ട്ടി അന്വേഷിക്കുന്നു എന്നാണ് പറഞ്ഞത്. പാര്‍ട്ടിക്കാര്യമാണെന്നാണ് സിപിഎം പറഞ്ഞത്. ഇതെങ്ങനെ പാര്‍ട്ടികാര്യമാകും? ഇടതു പക്ഷ സ്വഭാവമുള്ള നടപടികളൊണോ സിപിഎമ്മില്‍ നിന്നുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."