വിജയം അനുപമക്ക്: കുഞ്ഞിനി അമ്മയ്ക്ക് സ്വന്തം; വിധി വഞ്ചിയൂര്‍ കുടുംബ കോടതിയുടേത്
തിരുവനന്തപുരം: അമ്മയറിയാതെയുള്ള ദത്തു വിവാദത്തില്‍ ഒടുവില്‍ വഞ്ചിയൂര്‍ കുടുംബകോടതിയുടെ വിധിയെത്തി. കുഞ്ഞ് ഇനി അനുപമക്ക് സ്വന്തം. പെറ്റമ്മയുടെ കൈകളില്‍ തന്നെ കുഞ്ഞ് എത്തിയിരിക്കുന്നത് നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടനെ കുഞ്ഞിനെ അനുപമക്കും അജിത്തിനും കൈമാറി.
. കേസില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമസമിതിയുടേയും ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകളാണെന്ന് വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതും ഇന്നാണ്. വനിതാ ശിശു വികസന ഡയറക്ടര്‍ ടി.വി അനുപമയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജ്ജിന് കൈമാറിയത്.
കുഞ്ഞ് അനുപമയുടേതെന്നു തെളിയിക്കുന്ന ഡി.എന്‍.എ പരിശോധനഫലവും കോടതിയില്‍ ഹാജരാക്കിയിരുന്നു കുഞ്ഞിനെ കൈമാറുന്നതിനെ കോടതിയും എതിര്‍ത്തില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു തന്നെ അനുപമയ്ക്കു കുഞ്ഞിനെ കൈമാറാനായിരുന്നു സി.ഡബ്ല്യു.സിയുടെ തീരുമാനം.
കുട്ടിയുടെ മാതാവ് അനുപമ പരാതിയുമായി എത്തിയശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിനുവേണ്ടി മാതാവ് അനുപമ അവകാശവാദം ഉന്നയിച്ചിട്ടും അവഗണിച്ചു. ദത്ത് നടപടികള്‍ തുടര്‍ന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍. സുനന്ദ, ഇവര്‍ക്കെല്ലാം സംഭവത്തില്‍ വീഴ്ച പറ്റിയതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."