ഓർത്തഡോക്‌സ്-യാക്കോബായ തർക്കം ; ഇരുവിഭാഗവും യേശുവിനെ മറന്നെന്ന് ഹൈക്കോടതി
കൊച്ചി
ഓർത്തഡോക്‌സ് യാക്കോബായ പള്ളിത്തർക്കത്തിൽ ഹൈക്കോടതി ഇടപെടൽ.
ഇരു വിഭാഗവും യേശുവിനെ മറന്നാണ് പ്രവർത്തിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ വിമർശിച്ചു.
തർക്കങ്ങൾ അവസാനിപ്പിക്കാൻ ഇനിയും വൈകരുതെന്നും കോടതി ഇരുവിഭാഗങ്ങളോടും നിർദേശിച്ചു. പൂട്ടിക്കിടക്കുന്ന പുതൃക്ക, ഓണക്കൂർ പള്ളികൾ തുറക്കാനും ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. 1934 ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് സഭാ വികാരിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടത്താനും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. കാരയ്ക്കാട് പള്ളിയിലും തിരഞ്ഞെടുപ്പ് നടത്തണം. വികാരിയെക്കൂടാതെ ജില്ലാ കലക്ടറും തെരഞ്ഞെടുപ്പ് കഴിയും വരെ പളളിയുടെ മേൽനോട്ടച്ചുമതല വഹിക്കണം.
കോടതി മാത്രമാണ് യേശുവിനെ കുറിച്ച് ചിന്തിക്കുന്നത്. തർക്കം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. പള്ളിത്തർക്കം അവസാനിപ്പിക്കാൻ ഇനിയും വൈകരുതെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."