HOME
DETAILS

സി എച്ച് അബ്ദുന്നാസറിന് എസ് ഐ സി യാത്രയയപ്പ് നൽകി

  
backup
November 25 2021 | 11:11 AM

sic-jiddah-sent-off-2511

ജിദ്ദ: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന എസ് ഐ സി സജീവ പ്രവർത്തകനും ഇസ്‌ലാമിക കലാ - സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യവുമായ സി.എച്ച് അബ്ദുന്നാസറിന് സമസ്‌ത ഇസ്‌ലാമിക് സെന്റര് ജിദ്ദ സെൻട്രൽ കമ്മിറ്റി വക യാത്രയയപ്പ് നൽകി. എസ് ഐ സി അന്നഹ്ദ ഏരിയ കമ്മിറ്റി പ്രസിഡന്റ് ആയ ഇദ്ദേഹം എസ് ഐ സി നടത്തുന്ന സർഗ്ഗലയം മത്സര വേദികളിൽ തുടർച്ചയായി ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിനു പുറമെ ഇ-ദഅവ രംഗത്തെ സമസ്‌ത സ്നേഹ സൗഹൃദ ശ്രേണിയായ 'ഖാഫില' ജിദ്ദയുടെ പ്രവർത്തകനും എസ് കെ ഐ സി ആർ സ്ഥാപകകാല അഡ്‌മിന്മാരിൽ പ്രമുഖനുമാണ്.

എസ് ഐ സി ജിദ്ദ നേതൃ സംഗമ വേദിയായ 'റിയാദ 21' പരിപാടിയിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിംഗ്‌ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസറിന് എസ് ഐ സി വക മെമെന്റോ സയ്യിദ് ഉബൈദുല്ല തങ്ങൾ സമ്മാനിച്ചു. സംഘടന രംഗത്തും കലാ - സാഹിത്യ രംഗത്തും അബ്ദുന്നാസറിന്റെ സേവനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

എസ് ഐ സി ജിദ്ദ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി,അൻവർ ഫൈസി കാഞ്ഞീരപ്പുഴ, സൈനുദ്ധീൻ ഫൈസി പൊന്മള , ഉസ്‌മാൻ എടത്തിൽ, നൗഷാദ് അൻവരി മോളൂർ, മുസ്തഫ ഫൈസി ചേറൂർ, സൽമാൻ ദാരിമി ആനക്കയം, അബ്ദുൽ ജബ്ബാർ ഹുദവി തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. ഇരു ഹറമുകളുമായി ബന്ധപ്പെടാനുള്ള അവസരങ്ങളും എസ് ഐ സി സംഘടന രംഗത്തെ സൗഹൃദങ്ങളും പ്രവാസം നൽകിയ വലിയ സൗഭാഗ്യങ്ങളായിരുന്നു എന്ന് മറുപടി പ്രസംഗത്തിൽ അബ്ദുന്നാസർപറഞ്ഞു. അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  28 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago