HOME
DETAILS

14 വർഷം മുമ്പത്തെ സംഭവം; സഊദിയിൽ മലയാളിക്ക് യാത്രാ വിലക്ക്, വിമാനത്താവളത്തിൽ തടഞ്ഞു

  
backup
November 25 2021 | 12:11 PM

emigration-officer-not-allowed-to-exit-malayaali-man-in-a-trap

ദമാം: പതിനാല് വർഷം മുമ്പത്തെ കേസിൽ യാത്രാവിലക്ക് ഉണ്ടായതിനെ തുടർന്ന് യുവാവിനെ വിമാനത്താവളത്തിൽ നിന്ന് മടക്കിയയച്ചു. ദമാം എയർപോർട്ടിൽ നിന്നാണ് യുവാവിനെ എമിഗ്രെഷനിൽ വെച്ച് തടഞ്ഞത്. യാത്രാവിലക്ക് ഉണ്ടെന്നും തടസം നീക്കി എത്താനുമായിരുന്നു നിർദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനാല് വർഷം മുമ്പത്തെ സംഭവം ആണ് കേസിനാധാരാമെന്നു കണ്ടെത്തിയത്. വീട്ടുജോലിക്കാരനായ ഇദ്ദേഹം തന്റെ സ്പോൺസർ ആവശ്യപ്പെട്ടിടത്തൊക്കെ ഒപ്പിട്ട് നൽകിയിരുന്നു. ബാങ്കിൽ നിന്ന് ലോൺ എടുക്കാനുള്ള കടലാസുകളിലായിരുന്നു ഇദ്ദേഹം ഒപ്പ് വെച്ചിരുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിൽ ഭീമമായ സംഖ്യ അടക്കാനായുണ്ട്.

നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ ഫിംഗർ എടുക്കുന്ന സമയം സിസ്റ്റത്തിൽ “രാജ്യം വിടാൻ അനുവദിക്കരുത്” എന്ന മെസ്സജ് കണ്ടപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരിച്ചു പോകാൻ ആവശ്യപ്പെടുകയായിരുന്നു. തടസ്സം നീക്കി വരാനായിരുന്നു നിർദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 14 വർഷം മുമ്പുള്ള ഒരു സംഭവമാണെന്ന് വ്യക്തമായത്. അതിനു ശേഷം പഴയ വിസയിൽ നിന്നും എക്സിറ്റിൽ പോയി പുതിയ വിസയിൽ എത്തി പുതിയ ഇഖാമയിൽ ജോലി നോക്കി നാല് തവണ തടസ്സമൊന്നുമില്ലാതെ നാട്ടിൽ പോയി വന്നിരുന്നു.

ഉമ്മക്ക് സുഖമില്ലാതെ ഇത്തവണ നാട്ടിലേക്ക് പോകാൻ എത്തിയപ്പോഴാണ് യാത്രയ്ക്കു തടസ്സം നേരിട്ടത്. ബാങ്കുമായുള്ള സാമ്പത്തിക കേസ് ആയതിനാൽ ബാങ്കിൽ പോയി അക്കൗണ്ട് വിവരങ്ങളുടെ പകർപ്പ് എടുത്തപ്പോഴാണ് 14 കൊല്ലം മുമ്പ് വീട്ടു ഡ്രൈവർ വിസയിൽ ആദ്യമായി ഇവിടെ എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങൾ ഓർമ്മ വന്നത്. സ്‌പോൺസറുടെ മകൻ ഒരു ബാങ്കിൽ കൂട്ടിക്കൊണ്ടു പോയി ചില പേപ്പറുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടിരുന്നു. വീട്ടു ഡ്രൈവറായതിനാൽ പുതിയ വണ്ടി എടുക്കാനാകും എന്നായിരുന്നു അറിഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഒപ്പിട്ടതിനെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. അക്ബറിന്റെ പേരിൽ കൃത്രിമ രേഖയുണ്ടാക്കി ബാങ്കിൽ നിന്നും 51,576.90 റിയാൽ ലോൺ എടുത്തതായിരുന്നു ഇത്‌. വീട്ടു ഡ്രൈവർ ആയിരുന്ന അക്ബറിനെ കാർപെന്റിങ് ടെക്‌നീഷ്യൻ എന്ന പ്രൊഫഷൻ കാണിച്ചു 3,800 റിയാൽ ശമ്പളം കാണിച്ചു ഒരു കോൺട്രാക്ടിങ് കമ്പനിയുടെ ലെറ്റർ പേഡിൽ കൃതിമ വർക്ക് എഗ്രിമെന്റ് ഉണ്ടാക്കി ബാങ്കിന് കൊടുത്തു 52 എയർകണ്ടീഷൻ വാങ്ങാനെന്ന പേരിൽ ലോൺ എടുക്കുകയായിരുന്നു. ആവശ്യമായ എല്ലാ സ്ഥലത്തും അക്ബർ ഒപ്പുവെച്ചിട്ടുണ്ട്.

പിന്നീട് ആ വിസയിൽ നിന്നും എക്സിറ്റ് അടിച്ചു പോയി. മറ്റൊരു വിസയിൽ വീണ്ടും മടങ്ങിയെത്തിയ ശേഷവും പലതവണ അവധിക്ക് പോയി മടങ്ങി വന്നെങ്കിലും ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ബാങ്കിലേക്ക് 46,016 റിയാൽ അടക്കാതെ രാജ്യം വിടാൻ കഴിയില്ല. ഇതിന് പുറമെ ബാങ്ക് നൽകിയ Promissory Note ൽ കയ്യൊപ്പ് ഇടുകയും ചെയ്തിട്ടുണ്ട്. ഈ പേപ്പറിൽ 51576.90 റിയാൽ ബാങ്കിന് കൊടുക്കാൻ ഉണ്ടെന്നു കരാർ ചെയ്യുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് അക്ബറിനെതിരെ ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം നിയമ നടപടിക്കായി ബാങ്ക് കോടതിയിൽ ഹാജരാക്കിയതും കോടതി ബാങ്കിന് അനുകൂല വിധി പുറപ്പെടുവിക്കുകയും അപ്പീൽ കോടതി അക്ബറിനു യാത്രാ വിലക്കേർപ്പെടുത്തിയതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago