ആഗ്രയിലെ മുഗള്‍ റോഡ് ഇനി മഹാരാജ അഗ്രസേന്‍ മാര്‍ഗ്; യോഗിയുടെ 'പേരുമാറ്റിക്കളി' തുടരുന്നു
ആഗ്ര: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാറിന്റെ പേരുമാറ്റിക്കളി തുടരുന്നു. ആഗ്രയിലെ മുഗള്‍ റോഡിന്റേതാണ് അവസാനം പേരു മാറ്റിയിരിക്കുന്നത്. മഹാരാജ അഗ്രസേന്‍ മാര്‍ഗ് എന്നാണ് ഇനിമുതല്‍ മുഗള്‍ റോഡ് അറിയപ്പെടുക.
'വരാനിരിക്കുന്ന തലമുറ പ്രമുഖ വ്യക്തികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കണം' റോഡിന്റെ പേരുമാറ്റം സംബന്ധിച്ച് ആഗ്ര മേയര്‍ നവീന്‍ ജെയിന് പ്രതികരിച്ചു. വ്യാപാരികളുടെ നഗരമായ അഗ്രോഹയിലെ പ്രമുഖ രാജാവായിരുന്നു മഹാരാജ അഗ്രസേന്‍.
'ആഗ്രയിലെ മുഗള്‍ റോഡിനെ മഹാരാജ അഗ്രസേന്‍ റോഡ് എന്ന് പുനര്‍നാമകരണം ചെയ്തു. കാമ്ല നഗര്‍, ഗാന്ധിനഗര്‍, വിജയനഗര്‍ കോളനി, ന്യൂ ആഗ്ര സോണ്‍, ബല്കേശ്വര് പ്രദേശങ്ങളില്‍ അദ്ദേഹത്തിന് ആയിരക്കണക്കിന് അനുയായികളുണ്ട്. റോഡിന്റെ പേരുമാറ്റല്‍ ചടങ്ങില്‍ നിരവധിപേര്‍ ഇവിടെയെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു' നവീന്‍ ജെയിന് പറഞ്ഞു.
നേരത്തേ, സുല്‍ത്താന്‍ഗഞ്ച് പുലിയയുടെ പേര് അന്തരിച്ച സത്യപ്രകാശ് വികാലിന്റെ പേരിലാക്കിയിരുന്നു. ആഗ്രയിലെ ഖാട്ടിയ അസം ഖാന് റോഡിന്റെ പേര് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അശോക് സിന്‍ഗാളിന്റെ പേരിലും ആക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."