HOME
DETAILS
MAL
ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർഥികളുടെ വർധന പ്രവേശന നടപടികൾ മാറ്റാൻ സമിതി രൂപീകരിച്ചു
backup
November 26 2021 | 08:11 AM
ന്യൂഡൽഹി
ഡൽഹി സർവകലാശാലയിൽ പ്രവേശന നടപടികൾ മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചു.
കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് സർ
വകലാശാലയിൽ ഈ വർഷം വലിയ തോതിൽ പ്രവേശനം ലഭിച്ച സാഹചര്യത്തിലാണിത്.
ഡി.എസ് റാവത്തിന്റെ നേതൃത്വത്തിൽ ഒമ്പതംഗ സമിതിയെയാണ് നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും അടുത്ത വർഷത്തെ പ്രവേശനമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ സമിതി പരിശോധിച്ച് അക്കാദമിക് കൗൺസിലിന് റിപ്പോർട്ട് സമർപ്പിക്കും.
സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ച് അക്കാദമിക് കൗൺസിലാവും അടുത്ത വർഷത്തേക്കുള്ള പ്രവേശന നടപടികളിൽ തീരുമാനമെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."